video
play-sharp-fill

നിയമസഭ പാസാക്കുന്ന ബില്ലുകൾക്ക് സമയപരിധി: സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഹർജി നൽകും

നിയമസഭ പാസാക്കുന്ന ബില്ലുകൾക്ക് സമയപരിധി: സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഹർജി നൽകും

Spread the love

ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ച‌യിച്ച സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഹർജി നൽകിയേക്കും. രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചതിനെതിരെയാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

നിയമസഭ രണ്ടുവട്ടം പാസാക്കിയ 10 ബില്ലുകൾ ഗവർണർ ആർ.എൻ.രവി തടഞ്ഞത് സംബന്ധിച്ച് തമിഴ്‌നാട് സർക്കാർ 2023 ൽ സമർപ്പിച്ച ഹർജിയിന്മേലാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഗവർണർ ബില്ലുകൾ അയച്ചാൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും കാലതാമസമുണ്ടായാൽ കാരണം സംസ്‌ഥാനത്തെ അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്‌തമാക്കിയിരുന്നു.

ഈ സമയപരിധി പാലിക്കപ്പെട്ടില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും 415 പേജുള്ള വിധിന്യായത്തിൽ ജസ്‌റ്റിസുമാരായ ജെബി പാർഡിവാല, ആർ മഹാദേവൻ എന്നിവർ വ്യക്തമാക്കി. ഓർഡിനൻസുകളിൽ രാഷ്ട്രപതി മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണം ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധിപ്പകർപ്പ് എല്ലാ ഗവർണർമാരുടെയും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും ഹൈക്കോടതികൾക്കും അയക്കാനും സുപ്രീംകോടതി നിർദേശിച്ചിരുന്നു.സുപ്രീംകോടതി വിധിക്ക് പിന്നാലെ 10 ബില്ലുകളും തമിഴ്‌നാട് സർക്കാർ നിയമമാക്കുകയും ചെയ്തിരുന്നു. ഗവർണറുടെയോ, രാഷ്ട്രപതിയുടെയോ അംഗീകാരമില്ലാതെ ഇതാദ്യമായാണ് ബില്ലുകൾ നിയമമായത്.

അതേസമയം, സുപ്രീം കോടതി നടപടി ഭരണഘടനാപരമല്ലെന്ന വാദവുമായി കേരള ഗവർണർ രാജേന്ദ്ര അർക്കലേക്കർ രംഗത്തെത്തിയിരുന്നു. കോടതിക്ക് ഭരണഘടനാഭേദഗതി വരുത്താനാവില്ലെന്നും പാർലമെൻ്റും നിയമസഭകളും പിന്നെ എന്തിനാണെന്നും രാജേന്ദ്ര അർലേക്കർ ചോദ്യമുയർത്തിയിരുന്നു.