play-sharp-fill
ഈരാറ്റുപേട്ടയിലും ഉദയനാപുരത്തും ക്ലസ്റ്ററ്റുകൾ : കോട്ടയം ജില്ലയില്‍ 19 ക്ലസ്റ്ററുകള്‍ പ്രഖ്യാപിച്ചു

ഈരാറ്റുപേട്ടയിലും ഉദയനാപുരത്തും ക്ലസ്റ്ററ്റുകൾ : കോട്ടയം ജില്ലയില്‍ 19 ക്ലസ്റ്ററുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : കൊവിഡ് വ്യാപനം രൂക്ഷമായ ഏഴു കേന്ദ്രങ്ങള്‍ കൂടി ക്ലസ്റ്ററുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതോടെ ജില്ലയില്‍ ആകെ 19 ക്ലസ്റ്ററുകളായി. ഇതില്‍ 11ഉം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകളാണ്.


പുതിയതായി പ്രഖ്യാപിക്കപ്പെട്ട ക്ലസ്റ്ററുകളുടെ പട്ടിക ചുവടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍
1. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 17-ാം വാര്‍ഡില്‍ ശാസ്താംകുന്നേല്‍ മേഖല
2. ഉദയനാപുരം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പരുത്തിമുടി മേഖല

ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍
1. കോരുത്തോട് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലെ കൊട്ടാരംകട, കോസടി മേഖലകള്‍

ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകള്‍

1. രാമപുരം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ എസ്.എച്ച് ഭവന്‍ കോണ്‍വെന്റ്

2. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ചാന്നാനിക്കാട് ഏഷ്യന്‍ പെയിന്റ്സ് ഗോഡൗണ്‍

3. ഹെഡ് പോസ്റ്റ് ഓഫീസ് കോട്ടയം