അമ്മയെ നായ കടിച്ചു; വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നു; അയൽവാസികളായ യുവാക്കൾക്കെതിരെ പരാതി

അമ്മയെ നായ കടിച്ചു; വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നു; അയൽവാസികളായ യുവാക്കൾക്കെതിരെ പരാതി

സ്വന്തം ലേഖകൻ

കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നതായി പരാതി. കൊല്ലം മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ നായയെ അയൽവാസികളായ യുവാക്കൾ പട്ടിക കൊണ്ട് അടിച്ചു കൊന്നെന്നാണ് പരാതി.

വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് സംഘമായെത്തി പട്ടിയെ അടിച്ചു കൊന്നത്. യുവാക്കളിൽ ഒരാളുടെ അമ്മയെ നായ കടിച്ചതിലുള്ള വിദ്വേഷത്തിലായിരുന്നു ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ ഇരവിപുരം പൊലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംസ്ഥാനത്ത് തെരുവുനായ ഭീഷണി ​ഗുരുതരമാണെന്ന് മന്ത്രി എംബി രാജേഷ് ദിവസങ്ങൾക്കു മുമ്പ് പറഞ്ഞിരുന്നു. തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും.

മാരകമായ മുറിവുള്ള, എന്നാൽ ചികിസിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് വാക്സീൻ ഉണ്ട്. നിലവിൽ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

.

Tags :