video
play-sharp-fill
വളർത്തു നായയുടെ തൊണ്ടയിൽ തയ്യൽ സൂചി കുടുങ്ങി..! വേദന കൊണ്ട് ഭക്ഷണം പോലും കഴിക്കാനാവാതെ ‘യൂക്കോ’ ; ഒടുവിൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ

വളർത്തു നായയുടെ തൊണ്ടയിൽ തയ്യൽ സൂചി കുടുങ്ങി..! വേദന കൊണ്ട് ഭക്ഷണം പോലും കഴിക്കാനാവാതെ ‘യൂക്കോ’ ; ഒടുവിൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വളർത്തു നായയുടെ തൊണ്ടയിൽ അബദ്ധത്തിൽ തയ്യൽ സൂചി കുടുങ്ങി. കിളിമാനുർ പോങ്ങനാട് സ്വദേശി സുകുമാരപിളളയുടെ വീട്ടിലെ പൊമേറിയൻ ഇനത്തിൽപ്പെട്ട ഒന്നര വയസ്സുളള നായയാണ് അബദ്ധത്തിൽ തയ്യൽ സൂചി വിഴുങ്ങിയത്.

സൂചി തൊണ്ടയ്ക്കുള്ളിൽ കുടുങ്ങിയതോടെ ഭക്ഷണം പോലും കഴിക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു ‘യൂക്കോ’ എന്ന വളർത്തുനായ.കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതലാണ് നായ അസ്വസ്ഥത പ്രകടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്ത വേദന മൂലം ആഹാരം കഴിക്കാന്‍ നായ തയ്യാറാകാതെ വന്നതിന് പിന്നാലെയാണ് വീട്ടുകാര്‍ സംഭവം ശ്രദ്ധിക്കുന്നത്. അവശനായ നായ രണ്ടു ദിവസം ആയിട്ടും ഭക്ഷണം കഴിക്കാതെ വന്നതോടെ വീട്ടുകാർ കിളിമാനുരീലെ മൃഗാശുപത്രിയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ചികിത്സ നൽകിയെങ്കിലും നായയുടെ നിലയില്‍ മാറ്റമുണ്ടായില്ല. ഇതിന് പിന്നാലെയാണ് പി.എം.ജി.യിൽ പ്രവർത്തിക്കുന്ന ജില്ലാ വെറ്റിനറി ആശുപത്രിയിൽ എത്തിക്കാൻ അവിടത്തെ ഡോക്ടർ നിർദേശിച്ചത്. തുടർന്ന് സുകുമാരപിളളയും മകൾ ലക്ഷ്മിയും ചേർന്ന് യൂക്കോയെ ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.

തുടർച്ചയായി ഛർദിക്കുന്നതിനെ തുടർന്ന് വെറ്റിനറി സർജൻ ഡോ. എ.കെ.അഭിലാഷ് നായക പ്രത്യേക ഇൻജക്ഷൻ നൽകി. തുടർന്ന് ടെക്‌നീഷ്യൻ ചിത്ര, സഹായി അഖിൽ എന്നിവരുടെ നേത്യത്വത്തിൽ നായയെ ഉയർത്തി എക്‌സേറ എടുത്തു.

ചൂണ്ടുവിരൽ നീളത്തിലുളള തയ്യൽ സൂചി തൊണ്ടയിൽ തറച്ചിരിക്കുന്നതായി എക്‌സ്‌റേയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നായയ്ക്ക് അനസ്‌തേഷ്യ നൽകിയശേഷം പ്രത്യേക ഉപകരണമുപയോഗിച്ച് സൂചി പുറത്തെടുത്തു. സൂചി പുറത്തെടുത്തതിന് പിന്നാലെ വൈകിട്ടോടെ നായ ആഹാരം കഴിക്കാന്‍ തുടങ്ങിയെന്ന് ഉടമ സുകുമാരപിളള വിശദമാക്കി.

സുകുമാരപിളളയുടെ ഭാര്യ സ്മിത വീട്ടിൽ തുണി തയ്ക്കുന്നുണ്ട്. ഏതെങ്കിലും വിധത്തിൽ തറയിൽ വീണ സൂചി അബദ്ധത്തിൽ നായയുടെ ഉളളിൽ പോയിരിക്കാമെന്നാണ് നിഗമനം.