പെസഹായ്ക്ക് അപ്പം ഉണ്ടാക്കേണ്ടേ?; റെസിപ്പി ഇതാ..!

Spread the love

ക്രിസ്ത്യാനികള്‍ക്ക്  വളരെ പ്രധാനപ്പെട്ട ദിവസമാണ് പെസഹ വ്യാഴം. ശുദ്ധ വാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ വ്യാഴാഴ്ച.  യേശുക്രിസ്തു തന്റെ അപ്പോസ്തലന്മാരോടൊത്തുണ്ടായിരുന്ന അവസാന അത്താഴത്തെയാണ് പെസഹ അനുസ്മരിക്കുന്നത്.  യേശുവിന്റെ അവസാനത്തെ അത്താഴവിരുന്ന് വരളെ ആഘോഷത്തോടെയാണ് കൊണ്ടാടുന്നത്. പെസഹാ അപ്പവും പാലും വളരെ സ്പെഷ്യല്‍ തന്നെയാണ്. പെസഹ അടുത്തിരിക്കുന്ന നാളില്‍ പെസഹാ അപ്പം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ? റെസിപ്പി ഇതാ :-

video
play-sharp-fill

ഒരു കപ്പ് പച്ചരി എന്ന അളവില്‍ എടുക്കാം, അത് 3-4 മണിക്കൂർ കുതിർത്ത് വെയ്ക്കുക. കാല്‍ കപ്പ് ഉഴുന്ന് ചെറിയ ഗോള്‍ഡൻ ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്ത ശേഷം തരിതരിപ്പായി പൊടിച്ചെടുക്കുക. കുതിർത്ത പച്ചരി അല്പം വെള്ളം ചേർത്ത് ചെറിയ തരിയായി അരച്ചെടുക്കണം. പിന്നീട്, ഒരു ടീസ്പൂണ്‍ ജീരകം, അഞ്ച് ചുവന്നുള്ളി, മൂന്ന് വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. ഇതിലേയ്ക്ക് രണ്ടര കപ്പ് തേങ്ങ ചേർത്ത് വീണ്ടും ഒന്ന് ചതച്ചെടുക്കുക (തേങ്ങ ഒരുപാട് അരഞ്ഞു പോകരുത്) അരച്ച അരിയും തേങ്ങാ മിശ്രിതവും ഉഴുന്ന് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നല്ലതുപോലെ യോജിപ്പിക്കുക. മാവ് അധികം വെള്ളം പോലെയാകാൻ പാടില്ല. തയ്യാറാക്കിയ മാവ് 10 മിനിറ്റ് വെച്ച ശേഷം എണ്ണ തടവിയ പാത്രത്തിലേക്ക് മാറ്റുക.

പെസഹ ദിനത്തില്‍ ഇതിന്റെ നടുവില്‍ കുരുത്തോല കൊണ്ട് കുരിശ് വെക്കണം. ഇത് ഇഡ്ഡലി പാത്രത്തില്‍ വെച്ച്‌ ഏകദേശം 20 മിനിറ്റ് ആവിയില്‍ വേവിച്ചെടുത്താൽ അപ്പം റെഡി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group