പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് അന്തരിച്ചു; നാഡീവ്യൂഹത്തെ തളർത്തുന്ന ആമുലോയ്ഡോസിസ് എന്ന അപൂർവരോഗം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ദുബായ് : പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (79) അന്തരിച്ചു.

നാഡീവ്യൂഹത്തെ തളർത്തുന്ന ആമുലോയ്ഡോസിസ് എന്ന അപൂർവരോഗം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന മുഷറഫിന്റെ മരണം ഇന്നലെ പുലർച്ചെയായിരുന്നു. മുഷറഫ് പട്ടാളമേധാവി ആയിരിക്കെയാണ് 1999 ജൂലൈയിൽ പാക്ക് സൈന്യം കാർഗിലിൽ കയ്യേറ്റം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാക്ക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ വധത്തിനു കാരണമായ സുരക്ഷാവീഴ്ച ഉൾപ്പെടെ ഒട്ടേറെ കേസുകൾ നേരിടുന്ന മുഷറഫ് 2016 മാർച്ചിൽ ചികിത്സയ്ക്കു ദുബായിലെത്തിയശേഷം മടങ്ങിയിരുന്നില്ല. കഴിഞ്ഞ ജൂണിൽ ആരോഗ്യനില വഷളായതു മുതൽ ആശുപത്രിയിലായിരുന്നു.

മൃതദേഹം പാക്കിസ്ഥാനിലേക്കു കൊണ്ടുപോകാൻ ദുബായിലെ പാക്ക് കോൺസുലേറ്റ് അനുമതി നൽകി. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കണമെന്ന ആഗ്രഹപ്രകാരമാണ് നാട്ടിലേക്കു കൊണ്ടുപോകുന്നതെന്നു കുടുംബം അറിയിച്ചു