പെരുവ – പിറവം റോഡ് വെള്ളത്തിൽ മുങ്ങിയത് ഓടയില്ലാത്തതിനാൽ: ഓട നിർമാണത്തിന് പഞ്ചായത്ത് പണം അനുവദിച്ചെങ്കിലും പണി നടന്നില്ല: റോഡ് സൈഡിലെ കടകളിൽ വരെ വെള്ളം കയറി.

Spread the love

പെരുവ: ഇന്നലെ വൈകിട്ട്‌ പെയ്‌ത ശക്‌തമായ മഴയില്‍ പെരുവ-പിറവം റോഡ്‌ വെള്ളത്തില്‍ മുങ്ങി. വ്യാപാരസ്‌ഥാപനങ്ങളില്‍ വെള്ളം കയറി.
പെരുവ മുതല്‍ വടുകുന്നപ്പുഴ വരെ റോഡ്‌ കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുകയായിരുന്നു.

video
play-sharp-fill

റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കുഴികളില്‍ മിറ്റല്‍ നിരത്തിയിരുന്നു. എന്നാല്‍, വെള്ളം ഓടയിലേക്ക്‌ ഒഴുകിപ്പോകാന്‍ കൃത്യമായി ഓവുകള്‍ ഇല്ലാത്തതും, വെള്ളം ഒഴുകിപ്പോകാന്‍ കലുങ്ക് ഇല്ലാത്തതും വെള്ളം റോഡില്‍ കെട്ടിക്കിടക്കാന്‍ കാരണമായി.

ഈ റോഡില്‍ കാഞ്ഞിരംകണ്ടം ഭാഗത്തു റോഡിന്റെ പകുതി ഭാഗത്ത്‌ മാത്രമാണ്‌ കലുങ്ക്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പകുതിഭാഗം വീതി കുറഞ്ഞതാണ്‌ ഇവിടെ മാലിന്യങ്ങള്‍ വന്ന്‌ അടഞ്ഞതാണ്‌ വെള്ളം ഒഴുകി പോകാന്‍ കഴിയാതെ വരുന്നത്‌.
കൂടാതെ വെട്ടുകാട്ടില്‍ തട്ടു ഭാഗത്തേക്ക്‌ പോകുന്ന വഴിയിലുള്ള ഓടക്ക്‌ വീതി കുറവായതും വെള്ളം ഒഴുകി പോകാന്‍ തടസമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്‌ വീതി കൂട്ടി പണിയാന്‍ കഴിഞ്ഞവര്‍ഷം പഞ്ചായത്തില്‍ നിന്നും പണം അനുവദിച്ചെങ്കിലും നിര്‍മ്മാണം നടന്നില്ല. റോഡില്‍ നിന്നും കൃത്യമായി ഓടയിലേക്ക്‌ വെള്ളം ഒഴുകാന്‍ ഓവുകള്‍ നിര്‍മ്മിക്കണമെന്ന്‌ നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.