
സ്വന്തം ലേഖകൻ
കുട്ടിക്കാനം: മലനിരകളിലെ ഹെയർപിൻ വളവിലൂടെ കാർ ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം ഇടിപ്പിച്ചു നിർത്തിയതിനു പിന്നാലെ ഗൃഹനാഥൻ മരിച്ചു.
പെരുവന്താനം കിരൻചിറയില്‍ സിബു ജോസഫ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. അണക്കരയില്‍ നിന്നും ഭാര്യയോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ പുല്ലുപാറയില്‍ വച്ച് സിബുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാർ നിയന്ത്രണം വിട്ട് പോകുന്നത് കണ്ട് ഭാര്യ സ്റ്റിയറിങ് തിരിച്ച് കാർ തിട്ടയില്‍ ഇടിപ്പിച്ചു നിർത്തി. എന്നാല്‍ സിബുവിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലയ്ക്കു മാറ്റി.