
പ്രകൃതി സ്‌നേഹികള്‍ക്കും സാഹസികത ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ആകർഷകമായ സ്ഥലം ; ശാന്തമായ അന്തരീക്ഷം മനോഹരമായ കാഴ്ചകൾ ; ഒരുങ്ങാം പെരുവണ്ണാമൂഴിയിലേയ്ക്ക് ഒരു യാത്രയ്ക്ക്
കോഴിക്കോട് ജില്ലയിലെ ഒരു ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പെരുവണ്ണാമൂഴി. കോഴിക്കോട് നഗരത്തില്‍ നിന്നും 55 കി.മി.
വടക്കുകിഴക്കായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഈ പ്രദേശം. മലബാർ വന്യജീവി സങ്കേതത്തില്‍ പെരുവണ്ണാമൂഴിയിലെ ഏതാനും വനമേഖലയും ഉള്‍പ്പെടുന്നുണ്ട്. ഒരു ദിവസം കൊണ്ട് നമുക്ക് ഏറെ കാഴ്ചകളും ഓർമ്മകളും കൊണ്ട് ഇവിടെ നിന്നും മടങ്ങാൻ കഴിയും. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഗ്രാമമായ പെരുവണ്ണാമൂഴിയുടെ മുഖ്യ ആകർഷണമാണ് പെരുവണ്ണാമൂഴി അണക്കെട്ടു മുതല്‍ കക്കയം വരെ വ്യാപിച്ചുകിടക്കുന്ന ജലസംഭരണി.
അണക്കെട്ട് മുതല്‍ കക്കയം വരെ വ്യാപിച്ചു കിടക്കുന്ന ജലസംഭരണിയിലൂടെയുള്ള ബോട്ട് യാത്ര, മലബാർ വന്യജീവിസങ്കേതം, പെരുവണ്ണാമൂഴി ഇക്കോ ടൂറിസം കേന്ദ്രം, മുതല വളർത്തു കേന്ദ്രം, റിസർവോയറിലുള്ള കൂട് മത്സ്യകൃഷി, ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ശുചീകരണ പ്ലാന്റ്, ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം, കൃഷി വിജ്ഞാനകേന്ദ്രം, ജില്ലാ കൃഷി ഫാം, ടൈഗർ സഫാരി പാർക്ക് ആരംഭിക്കുന്ന പേരാമ്ബ്ര എസ്റ്റേറ്റ് തുടങ്ങി നിരവധി കാഴ്ചകളാണ് പെരുവണ്ണാമൂഴിയില്‍ ഉള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ്ചിമഘട്ടത്തിന്റെ അതിശയകരമായ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന പെരുവണ്ണാമുഴി അണക്കെട്ട് പ്രകൃതി സ്‌നേഹികള്‍ക്കും സാഹസികത ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ആകർഷകമായ സ്ഥലമാണ്. ശാന്തമായ അന്തരീക്ഷവും മനോഹരമായ കാഴ്ചകളും നിറഞ്ഞ പെരുവണ്ണാമൂഴി അണക്കെട്ട് ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി അല്‍പ്പ സമയം പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കാൻ ഏറെ അനുയോജ്യമായ ഇടമാണ്.
അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യത്തില്‍ വിശ്രമിക്കാനോ ട്രെക്കിംഗ് നടത്താനോ അല്ലെങ്കില്‍ വന്യജീവികളെ പര്യവേക്ഷണം ചെയ്യാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പെരുവണ്ണാമൂഴി അണക്കെട്ട് മികച്ച അനുഭവം തന്നെ സമ്മാനിക്കുമെന്ന് ഉറപ്പാണ്.