പീരുമേട് പെരുവന്താനത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; പതിനാല് പേര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: ശബരിമല തീര്‍ത്ഥാടക‌ര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് 14 പേര്‍ക്ക് പരിക്ക്.

പെരുവന്താനത്തിനടുത്ത് കടുവാപാറയിലാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ണാടകയിലെ ബെല്ലാരി സ്വദേശികളായ അയ്യപ്പ ഭക്തര്‍ വന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. വളവില്‍ നിയന്ത്രണം വിട്ട ഫോഴ്‌സിന്റെ ട്രാവലര്‍ വാന്‍ ക്രാഷ് ബാരിയറും തകര്‍ത്ത് താഴെ കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

വൈകിട്ട് 6.30ഓടെയായിരുന്നു അപകടം. സംഭവത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
അപകടത്തില്‍പെട്ടവരെ മുണ്ടക്കയത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് കെ കെ റോഡിലെ മുണ്ടക്കയം-കുട്ടിക്കാനം ഭാഗത്ത് കടുത്ത ഗതാഗതകുരുക്കാണ്.
ഗതാഗതം പൂര്‍വസ്ഥിതിയിലെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.