
കോട്ടയം : പെരുവ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ 1994 എസ്എസ്എൽസി ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 31 വർഷങ്ങൾക്കുശേഷമാണ് പഴയ സഹപാഠികൾ വീണ്ടും സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നത്.
അലുമിനി അസോസിയേഷൻ പ്രസിഡന്റ് ദീപു ചേരുംകുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് വെള്ളൂർ ഭാവൻസ് ന്യൂസ് പ്രിൻറ് വിദ്യാലയത്തിലെ കമ്പ്യൂട്ടർ അധ്യാപകൻ അനീഷ് എം എൻ സ്വാഗതവും തുടർന്ന് സ്കൂൾ മുൻ പ്രഥമ അധ്യാപകൻ M C നാരായണനും, സ്കൂൾ പ്രിൻസിപ്പൽ മണിയും ചേർന്നു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് അസോസിയേഷൻ സെക്രട്ടറി ഷാജി ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.
സംഗമത്തിൽ അറുപതോളം പൂർവ്വ വിദ്യാർത്ഥികളും 13 അധ്യാപകരും പങ്കെടുത്തു . അധ്യാപകരെ മോമെന്റൊയും പൊന്നാടയും നൽകി ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group