video
play-sharp-fill

വഴക്കിനെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം റിട്ട. എ.എസ്.ഐ തൂങ്ങിമരിച്ചു ; സംഭവം പേരൂർക്കടയിൽ

വഴക്കിനെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം റിട്ട. എ.എസ്.ഐ തൂങ്ങിമരിച്ചു ; സംഭവം പേരൂർക്കടയിൽ

Spread the love

സ്വന്തം ലേഖകൻ

പേരൂർക്കട: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പൊലീസ് സർവീസിൽ നിന്നും എ.എസ്.ഐ ആയി വിരമിച്ച വട്ടിയൂർക്കാവ് തൊഴുവൻകോട് ഇടപ്പറമമ്പ് സ്വദേശി പൊന്നൻ (70) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്.

ഇയാളുടെ ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഭാര്യ ലീല (68) യെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകായണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പൊലീസ് സേനയിൽ നിന്നും എസ്‌ഐ ആയി വിരമിച്ച ആളാണ് ലീല. ഇവരുടെ ഭർത്താവ് പൊന്നൻ റിട്ട. എഎസ്‌ഐ ആണ്.

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് രാവിലെ പൊന്നനും ലീലയും തമ്മിൽ വഴക്കുണ്ടാക്കുകയും തടി കഷ്ണം എടുത്തു പൊന്നൻ ഭാര്യയുടെ തലയിൽ അടിക്കുകയുമായിരുന്നു. തടിക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റ ലീല അബോധാവസ്ഥയിലാവുകയായിരുന്നു.

സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ ഈ വിവരം അറിയുകയും ഇവർ പോലീസിൽ വിളിച്ചറിയിക്കുകയും ചെയ്തു. എന്നാൽ ആംബുലൻസ് എത്തിയതോടെ ഭാര്യ മരിച്ചു എന്ന ധാരണയിൽ ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു.

വീടിന് സമീപത്തെ മരത്തിൽ ആണ് പൊന്നനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വട്ടിയൂർക്കാവ് പൊലീസ് തുടർ നടപടികൾ ആരംഭിച്ചു.