video
play-sharp-fill

ജനിച്ചത് പെരുന്തൽമണ്ണയിലെ വാടക വീട്ടിൽ, ജനന സർട്ടിഫിക്കറ്റിൽ ജനനസ്ഥലം ‘ലണ്ടൻ’, പെരിന്തല്‍മണ്ണയിലെ വാടക വീട് ലണ്ടനിലായത് എങ്ങനെയെന്നറിയാതെ അമ്മയും മകനും; കൈമലര്‍ത്തി ഉദ്യോഗസ്ഥരും

ജനിച്ചത് പെരുന്തൽമണ്ണയിലെ വാടക വീട്ടിൽ, ജനന സർട്ടിഫിക്കറ്റിൽ ജനനസ്ഥലം ‘ലണ്ടൻ’, പെരിന്തല്‍മണ്ണയിലെ വാടക വീട് ലണ്ടനിലായത് എങ്ങനെയെന്നറിയാതെ അമ്മയും മകനും; കൈമലര്‍ത്തി ഉദ്യോഗസ്ഥരും

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: പെരിന്തല്‍മണ്ണ സ്വദേശിനിയായ രമാദേവി എന്ന സോണി ഡാനിയേലിന്റെ ഏക മകന്‍ റോണി എം.ഡിയുടെ ജനന സര്‍ട്ടിഫിക്കറ്റിൽ ലണ്ടന്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയതായി പരാതി. മാതാപിതാക്കള്‍ ഇതുവരെ വിദേശത്ത് പോയിട്ടില്ല. എന്നിട്ടും ജനന സര്‍ട്ടിഫിക്കറ്റ് അനുസരിച്ച്‌ ഇവരുടെ മകന്‍ ജനിച്ചത് ലണ്ടനില്‍. എന്നാൽ ഇത് തിരുത്തുന്നതിന് ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ട് എന്നാണ് മുൻസിപ്പാലിറ്റി അധികൃതർ പറയുന്നത്.

കുറച്ചു വര്‍ഷങ്ങളായി ഖത്തറിലാണ് റോണി. മകന് അമേരിക്കയിലേക്കുള്ള ജോലി മാറ്റത്തിനാണ് ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ ജനിച്ച വര്‍ഷം1-1-1985 എന്നാണ്. ജനനസ്ഥലമാകട്ടെ ലണ്ടന്‍. മാതാപിതാക്കളുടെ മേല്‍വിലാസം കൊടുത്തിട്ടില്ല. 1988 ലാണ് ഈ രജിസ്ട്രേഷന്‍ നടന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

38 വര്‍ഷം മുൻപ് മലപ്പുറം പെരിന്തല്‍മണ്ണയിലെ വാടക വീട്ടിലാണ് മകന്‍ ജനിച്ചതെന്ന് രമാദേവി വ്യക്തമാക്കുന്നു. 2023 ജനുവരിയിലാണ് അമ്മ സോണി ഡാനിയല്‍ പാസ്പോര്‍ട്ട് എടുത്തത്. ഭര്‍ത്താവ് പാസ്പോര്‍ട്ട് എടുത്തത് 2008 ലാണെന്നും പിന്നെ എങ്ങനെയാണ് മകന്‍ വിദേശത്ത് ജനിക്കുമെന്നും അമ്മ ചോദിക്കുന്നു.

എന്നാല്‍ ജനന രജിസ്റ്ററിലെ വിവരങ്ങളും അപേക്ഷകരുടെ വിവരങ്ങളും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്നാണ് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയുടെ വാദം. ജനന രജിസ്റ്ററില്‍ അമ്മയുടെ പേര് ഡി.എല്‍ സോണി എന്നാണ് കൊടുത്തിരിക്കുന്നത്. പേരില്‍ പിന്നീട് മാറ്റം വരുത്തിയതായ ഗസറ്റഡ് വിജ്ഞാപനം സമര്‍പ്പിക്കാനായിട്ടില്ല. ജനന രജിസ്റ്ററില്‍ കൊടുത്തിരിക്കുന്ന മാതാപിതാക്കളുടെ വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങള്‍ തമ്മില്‍ അന്തരമുണ്ടെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

പാസ്പോര്‍ട്ട് രേഖകളും എംബസി വിവരങ്ങളും ഇല്ലാതെ എങ്ങനെയാണ് ജനനസ്ഥലം ലണ്ടന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയെന്ന് അമ്മ ചോദിക്കുന്നു. അനുകൂല തീരുമാനം വന്നില്ലെങ്കില്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് റോണി എം.ഡി വ്യക്തമാക്കുന്നു.