
സ്വന്തം ലേഖകൻ
കോട്ടയം :പുതുതലമുറ അഭിനയത്തില്‍ അത്ര പോരെന്ന് പഴയകാല മികച്ച നടനും പൊതുപ്രവര്‍ത്തകനുമായ ജോഷി നെല്ലിക്കുന്നേല്‍.
ഇന്നലെ സെന്റ് തോമസ് ഹൈസ്കൂളിലെ പ്രധാന വേദിയില്‍ നടന്ന ഹയര്‍സെക്കൻഡറി നാടക മത്സരം കാണാനെത്തിയതായിരുന്നു ഇദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
1982 ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ”പെരുന്തച്ചൻ” നാടകത്തില്‍ പെരുന്തച്ചനായി വേഷമിട്ടത് ജോഷിയായിരുന്നു. അന്നത്തെ സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും മികച്ച നാടക നടനും ജോഷി തന്നെ. മികച്ച റേഡിയോ നാടക അഭിനേതാവെന്ന നിലയിലും ജോഷി പേരെടുത്തു.
പിന്നീട് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്ന ജോഷി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതിയംഗവും കോണ്‍ഗ്രസ് പാലാ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമാണ്.
- ഇത്തവണ സംസ്ഥാന സ്കൂള്‍ നാടക മത്സരം കാണാൻ കൊല്ലത്തേയ്ക്കും വണ്ടി കയറാനുള്ള തീരുമാനത്തിലാണ്.