video
play-sharp-fill

ഈദ് ഗാഹുകളില്ല; ആഘോഷങ്ങൾ ഒട്ടുമില്ല; ഇളവുകളുണ്ടെങ്കിലും കൊറോണക്കാലത്തെ ചെറിയ പെരുന്നാളിൽ ആഘോഷം ഇല്ല

ഈദ് ഗാഹുകളില്ല; ആഘോഷങ്ങൾ ഒട്ടുമില്ല; ഇളവുകളുണ്ടെങ്കിലും കൊറോണക്കാലത്തെ ചെറിയ പെരുന്നാളിൽ ആഘോഷം ഇല്ല

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ഈദ്ഗാഹുകൾ ഇത്താതെ, കൂട്ട നമസ്‌കാരങ്ങൾ ഇല്ലാതെ, പള്ളികൾ തുറക്കാതെ മറ്റൊരു ചെറിയ പെരുന്നാൾ കാലം കൂടി. കൊറോണയുടെ പ്രതിസന്ധിക്കാലത്ത് കേരളം അതീവജാഗ്രതയോടെയാണ് പെരുന്നാൾ ആഘോഷിക്കുന്നത്.

ഒരു മാസം നീണ്ടുനിന്ന പ്രാർത്ഥനകൾക്കും വ്രതാനുഷ്ഠാനങ്ങൾക്കും ശേഷം മുസ്ലിം സമൂഹം ഞായറാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വീടുകളിലാണ് എല്ലാവരും പെരുന്നാൾ നമസ്‌കാരം നിർവഹിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റമദാൻ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ സംസ്ഥാന സർക്കാർ ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം.

ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും. പെരുന്നാൾ ദിനത്തിൽ അവശ്യ സാധനങ്ങളുടെ ബുദ്ധിമുട്ടുകൾ ആർക്കും ഉണ്ടാകാതിരിക്കുന്നതിനാണ് ഇത്.

സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. അതേസമയം പെരുന്നാൾ ദിനത്തോടനുബന്ധിച്ച് ബന്ധു വീടുകൾ സന്ദർശിക്കാനും അന്തർജില്ലാ യാത്രകൾ നടത്താമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.