ഗതാഗതക്കുരുക്കിൽ പെരുന്ന – മന്നം ജംഗ്ഷൻ

Spread the love

പെരുന്ന: പെരുന്ന മന്നം ജംഗ്ഷനിൽ എത്തിയാൽ ചിലപ്പോൾ പെട്ടുപോകും. ആലപ്പുഴ പോകാൻ യാതൊരു സൂചന ബോർഡുകളും സ്ഥാപിച്ചിട്ടില്ല. കോടികൾ മുടക്കി എംസി റോഡ് നവീകരിച്ചെങ്കിലും രണ്ടു വലിയ വാഹനങ്ങൾ വന്നാൽ ഇവിടെ ഗതാഗത കുരുക്കാണ്.

video
play-sharp-fill

വീതി കൂട്ടുന്നതിന് പകരം വീതി കുറച്ച് ഇരുവശത്തും ഓടകൾ നിർമ്മിച്ചു. കൂടാതെ കേബിൾ ഡക്ടുകളും സ്ഥാപിച്ചു. ഇതോടെ പണ്ട് ഉണ്ടായിരുന്ന റോഡിൻറെ വീതി പകുതിയായി. ഇതുകൂടാതെ, റോഡിന് ഇരുവശത്തും ഇരുമ്പ് കൈവരികൾ കൂടെ സ്ഥാപിച്ചതോടെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കൾക്ക് കടന്നുചെല്ലാൻ ആവാത്ത അവസ്ഥയാണ്. ഇപ്പോൾ കുപ്പിക്കഴുത്തു പോലെയായി എന്നാണ് പെരുന്നയിലെ വ്യാപാരികൾ പറയുന്നത്.

റോഡിന് വീതി കുറഞ്ഞതോടെ റോഡിൻറെ ഇരുവശത്തു മുള്ള സ്വകാര്യ ഭൂമിയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. വാഹനങ്ങൾ റോഡിലേക്ക് ഇറങ്ങുന്നത് തോന്നിയ പടിയാണ്. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുന്ന മന്നം റോഡിൽ ഹോംഗാർഡുകൾക്ക് ഡ്യൂട്ടി ഉണ്ടെങ്കിലും പലപ്പോഴും കാണാറില്ല. അഥവാ വന്നാൽ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ വിശ്രമിക്കാറാണ് പതിവ്. സ്ക്വയറിൽ മുൻപ് സിഗ്നൽ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ വെച്ചിരുന്നെങ്കലും സാങ്കേതിക പിഴവുകൾ കൊണ്ട് ഇത് പിൻവലിക്കേണ്ടി വന്നു. ആലപ്പുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പലപ്പോഴും എംസി റോഡിലേക്ക് പ്രവേശിക്കുന്നതിന് അരമണിക്കൂറിലധികം കാത്തു കിടക്കേണ്ടിവരും