video
play-sharp-fill

25 കിലോ തൂക്കം, 12 അടി നീളം….! തോട്ടിലിറങ്ങി കൂറ്റന്‍ പെരുമ്പാമ്പിനെ വാലില്‍ പിടിച്ച്‌ വലിച്ചെടുത്ത് ചാക്കിലാക്കി വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍

25 കിലോ തൂക്കം, 12 അടി നീളം….! തോട്ടിലിറങ്ങി കൂറ്റന്‍ പെരുമ്പാമ്പിനെ വാലില്‍ പിടിച്ച്‌ വലിച്ചെടുത്ത് ചാക്കിലാക്കി വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.

തിരുവനന്തപുരം ജില്ലയിലെ കോട്ടൂര്‍ പാറക്കോണം തോട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

25 കിലോ ഗ്രാം ഭാരമുള്ള പാമ്പിന് 12 അടി നീളമുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് നാട്ടുകാര്‍ തോട്ടില്‍ പെരുമ്പാമ്പിനെ കണ്ടെന്ന വിവരം വനം വകുപ്പിനെ അറിയിച്ചത്.

വിവരമറിഞ്ഞ പരുത്തിപള്ളി വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നിയാണ് തോട്ടിലിറങ്ങി പാമ്പിനെ വാലില്‍ പിടിച്ച്‌ കരക്കിട്ടത്.

നാട്ടുകാരും സഹായിച്ചു. തോട്ടില്‍ നിന്ന് വലിച്ചുകയറ്റിയ പാമ്പിനെ പിന്നീട് റോഷ്നി തന്നെ ചാക്കിലേക്ക് മാറ്റി. ശേഷം ചാക്ക് ഭദ്രമായി കെട്ടി. പാമ്പിനെ പിന്നീട് വനം വകുപ്പിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി.