
കൊച്ചി: പെരുമ്പാവൂരില്‍ എച്ച്ഐവി രോഗബാധിതർ വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
15 പേർക്കാണ് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചത്.
ഇതില്‍ മലയാളികളും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളും രോഗബാധിതരാണ്.
റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നാണ് താലൂക്ക് ആശുപത്രിയില്‍ നിന്ന് നല്കിയ വിവരം.
നവംബർ, ഡിസംബർ മാസങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ക്രമരഹിതമായി നടത്തിയ പരിശോധനയില്‍ ആണ് 15 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരുമ്പാവൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ക്രമരഹിതമായി നടത്തിയ പരിശോധനയായതിനാല്‍ രോഗബാധിതർ എവിടെയെന്ന് കണ്ടെത്തുന്നതടക്കം വെല്ലുവിളിയാണ്.
എച്ച്ഐവി സ്ഥിരീകരിച്ച 15 പേരും പെരുമ്പാവൂരില്‍ തന്നെയുണ്ടോ, ജോലി തേടി മറ്റെവിടെയെങ്കിലും പോയോ എന്നും സംശയമുണ്ട്. രോഗവിവരം പുറത്തറിഞ്ഞാല്‍ ഒറ്റപ്പെടുത്തുന്നത് ഭയന്ന് പലരും ഇക്കാര്യം മറച്ചുവെച്ച് താമസം മാറിപ്പോകുന്നതായും വ്യക്തമായിട്ടുണ്ട്.
ലഹരി ഉപയോഗത്തിനായി ഒരേ സിറിഞ്ച് നിരവധി പേർ മാറി ഉപയോഗിക്കുന്നതാണ് പ്രധാനമായും രോഗവ്യാപനത്തിന് കാരണമെന്ന് കരുതുന്നു. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലൈംഗിക തൊഴിലും വ്യാപകമാണ്. ഇതും രോഗം പടരാൻ കാരണമായെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇവരെ ബോധവത്കരിക്കാനും കണ്ടെത്താനും ഭാഷാ പരിമിതിയടക്കം വെല്ലുവിളിയാണ്.



