play-sharp-fill
രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പാവൂർ കാലി ചന്തയിൽ പോലിസ് പരിശോധന: കിട്ടിയത് 63 കുപ്പി ഹെറോയിനും മോഷണം പോയ 45000 രൂപ വില വരുന്ന ആപ്പിൾ മൊബൈൽ ഫോണും :രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.

രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പാവൂർ കാലി ചന്തയിൽ പോലിസ് പരിശോധന: കിട്ടിയത് 63 കുപ്പി ഹെറോയിനും മോഷണം പോയ 45000 രൂപ വില വരുന്ന ആപ്പിൾ മൊബൈൽ ഫോണും :രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.

 

പെരുമ്പാവൂർ: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 63 കുപ്പി ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ.

ആസാം നൗഗാവ് ബുർബണ്ട സ്വദേശി ആരിഫുൾ ഇസ്ലാം (26), അൽഫിക്കുസ് സമാൻ (27) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പാവൂർ കാലി ചന്ത ഭാഗത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. ആസാമിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ കുപ്പികളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു. 1000 രൂപ നിരക്കിലാണ് കച്ചവടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വെള്ളിയാഴ്ച ആലുവ കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ നിന്നും മോഷ്ടിച്ച 45,000 രൂപ വിലവരുന്ന ആപ്പിൾ മൊബൈൽ ഫോണും ഇവരിൽ നിന്നും കണ്ടെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ച പെരുമ്പാവൂർ തണ്ടേക്കാട് നിന്നും 3 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ സ്പെഷ്യൽ ടീം പിടികൂടിയിരുന്നു.