
കൊച്ചി: പെരുമ്പാവൂരില്‍ സഹോദരിയുടെ വീട്ടില്‍ നിന്നും പണം മോഷ്ടിച്ച അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അസ്സം സമഗുരി സ്വദേശി ഇംദാദ് ഹുസൈനാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. തന്റെ സഹോദരിയും ഭര്‍ത്താവും താമസിച്ചിരുന്ന വീടിന്റെ കിടപ്പുമുറിയില്‍ നിന്നുമാണ് ഇയാള്‍ ഒരുലക്ഷം രൂപ കവര്‍ന്നത്.
പെരുമ്പാവൂര്‍ കണ്ടന്തറയിലെ വീട്ടില്‍ നിന്നുമാണ് പ്രതി പണം അപഹരിച്ചത്. അതിഥിത്തൊഴിലാളികളായി എത്തിയതാണ് ഇവരുടെ കുടുംബം. ഇക്കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടില്‍ യുവാവ് ഭക്ഷണം കഴിക്കാനെത്തിയിരുന്നു. അപ്പോഴാണ് വീട്ടില്‍ പണമിരിക്കുന്ന കാര്യം ഇയാള്‍ അറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ആളില്ലാത്ത സമയത്ത് വീട്ടിലെത്തിയ ഇംദാദ് പണം അടിച്ചെടുത്ത് കടക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇവരുടെ ബന്ധു തന്നെയാണെന്ന് മനസിലാകുന്നത്. തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.