video
play-sharp-fill

പെരുമ്പാവൂരിൽ അഞ്ചു ഗ്രാം എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ രണ്ട് പേർ പിടിയിൽ

പെരുമ്പാവൂരിൽ അഞ്ചു ഗ്രാം എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ രണ്ട് പേർ പിടിയിൽ

Spread the love

എറണാകുളം : പെരുമ്പാവൂരിൽ അഞ്ചു ഗ്രാം എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ രണ്ട് പേർ പിടിയിൽ. ആലുവ കുട്ടമശേരി കുന്നപ്പിള്ളി വീട്ടില്‍ അബൂബക്കർ സിദ്ദിഖ്, കീഴ്മാട് പുത്തൻപുരയ്ക്കല്‍ സ്മിഷ എന്നിവരാണ് പിടിയിലായത്.

പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പെരുമ്ബാവൂർ ഔഷധി ജംഗ്ഷനിലുള്ള ലോഡ്ജില്‍ നിന്നും വെള്ളിയാഴ്ച രാത്രിയാണ് ഇരുവരും പിടിയിലായത്.

യുവാക്കളെ ലക്ഷ്യമിട്ട് ബംഗളുരുവില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ചെറിയ പൊതികളിലാക്കി ആയിരം രൂപ നിരക്കില്‍ ആയിരുന്നു കച്ചവടം. ആലുവ, പെരുമ്ബാവൂർ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group