
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു. കാവുംപുറം സ്വദേശി സുബ്രഹ്മണ്യൻ (65) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടായിരുന്നു സംഭവം. തെറ്റായ ദിശയിൽ നിന്നും വാഹനം വന്നപ്പോൾ സ്കൂട്ടർ യാത്രികനായ സുബ്രഹ്മണ്യൻ അപകടം ഉണ്ടാകാതിരിക്കാൻ വെട്ടിച്ചതാണ് ടോറസുമായി കൂട്ടിയിടിക്കാൻ കാരണം. അപകടത്തെ തുടർന്നുണ്ടായ ഗതാഗതം പോലീസ് നിയന്ത്രണവിധേയമാക്കി.