പെരുമ്പാവൂരിൽ ബൈക്ക് മോഷണം ;രണ്ട് യുവാക്കൾ പിടിയില്‍

Spread the love

 

സ്വന്തം ലേഖിക

പെരുമ്പാവൂർ : ഇരുചക്ര വാഹന മോഷ്ടാക്കളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അറയ്ക്കപ്പടി മേപ്രത്തുപടി പുതുപ്പാറക്കാവ് ചിറ്റേത്തുപറമ്ബില്‍ വീട്ടില്‍ വിഷ്ണു (22), വളയന്‍ചിറങ്ങര മറ്റത്തില്‍ വീട്ടില്‍ അഭിജിത് (22) എന്നിവരെയാണ് പെരുമ്ബാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്ബ് അറയ്ക്കപ്പടി ജംഗ്‌ഷന്‌ സമീപം ഷോറൂമിന്റെ മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് ഇവര്‍ മോഷ്ടിച്ചത്.

പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് മോഷണക്കേസുകളിലെ പ്രതിയാണ് വിഷ്ണു. ഇന്‍സ്പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം.തോമസ്. ജോസി എം.ജോണ്‍സന്‍, ബര്‍ട്ടിന്‍, എ.എസ്.ഐ ജോഷി, സി.പി.ഒ ബാബു കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group