കോഴിക്കൂട്ടിൽ നിന്ന് അസാധാരണ ശബ്ദം; വീട്ടുകാർ നോക്കിയപ്പോൾ കണ്ടത് കോഴിയെ വിഴുങ്ങി അനങ്ങാനാവാതെ കിടക്കുന്ന പെരുമ്പാമ്പിനെ ; ഉടനെ വനം വകുപ്പിനെ വിവരം അറിയിച്ച് പാമ്പിനെ പിടികൂടി

Spread the love

കൊല്ലം: കൊല്ലം പുനലൂർ കമുകുംചേരിയില്‍ കോഴിക്കൂട്ടില്‍ പെരുമ്പാമ്പ് കയറി. കമുകുംചേരി ചരുവിളയില്‍ അജിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ് കയറിയത്.

രാത്രി കൂട്ടില്‍ കയറിയ പാമ്പിനെ രാവിലെയാണ്‌ വീട്ടുകാർ കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിന് ഒടുവിലാണ് പാമ്പിനെ കൂട്ടില്‍ നിന്നും പിടികൂടിയത്.

രാത്രിയില്‍ കോഴികളെ അകത്താക്കിയ പെരുമ്പാമ്പ് ഇരവിഴുങ്ങി അനങ്ങാനാകാതെ അവിടെ തന്നെ കിടക്കുകയായിരുന്നു. കോഴിക്കൂട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പുറത്തേക്ക് എത്തിച്ചശേഷം ചാക്കിലാക്കി കൊണ്ടുപോവുകയായിരുന്നു. പെരുമ്പാമ്പിനെ പിന്നീട് വനമേഖലയില്‍ തുറന്നുവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group