
പത്തനംതിട്ട: ചെന്നീര്‍ക്കര ആറാം വാര്‍ഡ് മെമ്പർ ബിന്ദു ടി. ചാക്കോ ഇതുസംബന്ധിച്ച് ഇലവുംതിട്ട പൊലീസില്‍ ഇന്ന് പരാതി നല്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി പ്രദേശത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടിയെന്നും വനംവകുപ്പിനെ വിളിക്കണം എന്നും നാട്ടുകാരില്‍ ചിലര്‍ മെമ്പറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ ആരോ പെരുമ്ബാമ്ബിനെ ചാക്കിലാക്കി മെമ്ബറുടെ വീടിന് മുന്നില്‍ തന്നെ തള്ളുകയായിരുന്നു.
പെരുമ്പാമ്പിനെ ചാക്കില്കെട്ടിയശേഷം മെമ്ബറുടെ വീടിന്റെ വരാന്തയില്‍ വെയ്ക്കുകയായിരുന്നു. ഈ സംഭവത്തിനുശേഷം മെമ്ബറുടെ വീട്ടിലെത്തി വനംവകുപ്പ് ജീവനക്കാര്‍ പെരുമ്പാമ്പിനെ കൊണ്ടുപോവുകയായിരുന്നു.പ്രായമായ മാതാവും ഉള്‍പ്പെടെയുള്ളവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നതെന്നും ആകെ ഭയപ്പെട്ടുപോയെന്നും പൊലീസില്‍ നല്കിയ പരാതിയിലുണ്ട്.
പെരുമ്പാമ്പിനെ കണ്ട സമയത്ത് മെമ്ബറെ വിളിച്ചെങ്കിലും വനംവകുപ്പുകാര്‍ എത്താതതിനെതുടര്ന്നാണ് ഇത്തരമൊരു നീക്കമുണ്ടായെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വനംവകുപ്പ് ജീവനക്കാര്‍ എത്താത്ത് മെമ്ബറുടെ വീഴ്ചയാണെന്നാണ് ആരോപിച്ചാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആളുകള്‍ വിവരം നല്കിയപ്പോള് തന്നെ വനംവകുപ്പുകാരെ അറിയിച്ചിരുന്നുവെന്നും അവര്‍ വന്നുകൊണ്ടിരിക്കെയാണ്, ഇതിനിടയില്‍ തന്റെ വീടിന് മുന്നില്‍ പെരുമ്ബാമ്ബിനെ തള്ളിയെന്നും മെമ്ബര്‍ ബിന്ദു ടി ചാക്കോ പറഞ്ഞു.



