തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്‌ നേമം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി: ചട്ടത്തിന് വിരുദ്ധമായി സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ പൊതുവിദ്യാഭ്യാസ തൊഴിലുറപ്പ് മന്ത്രി എന്ന നിലയിലുള്ള ശിവൻകുട്ടിയുടെ വോട്ടഭ്യർത്ഥനയാണ് വിവാദമാകുന്നത്.

Spread the love

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്‌ നേമം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. ചട്ടത്തിന് വിരുദ്ധമായി സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ പൊതുവിദ്യാഭ്യാസ തൊഴിലുറപ്പ് മന്ത്രി എന്ന നിലയിലുള്ള ശിവൻകുട്ടിയുടെ വോട്ടഭ്യർത്ഥനയാണ് വിവാദമാകുന്നത്.

video
play-sharp-fill

കൂടുതല്‍ വികസന പദ്ധതികള്‍ നേമത്തെ യാഥാർത്ഥ്യമാക്കാൻ ജനങ്ങളുടെ പിന്തുണയും സഹകരണവും ആവശ്യമെന്നാണ് സർക്കാർ ചിലവിലുള്ള അഭ്യർത്ഥന.

മന്ത്രിയുടെ ഔദ്യോഗിക വിലാസം ഉപയോഗിച്ചാണ് വോട്ട് ചോദിക്കുന്നത്. വോട്ട് അഭ്യർത്ഥിച്ച്‌ കൊണ്ടുള്ള നോട്ടീസ് അച്ചടിച്ചിരിക്കുന്നത് പോലും സർക്കാരിന്റെ പണം ഉപയോഗിച്ചാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് വി. ശിവൻകുട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് വ്യക്തം. ചട്ടം ലംഘനം തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടാല്‍ ശിവൻകുട്ടിയെ സ്ഥാനാർത്ഥിത്വത്തില്‍ നിന്നും മാറ്റിനിർത്താൻ സാധ്യതയുണ്ട്. അഥവാ നിയമസഭയില്‍ എത്തിയാല്‍ തന്നെ അയോഗ്യനാക്കാനും സാധിക്കും.