play-sharp-fill
‘കോടതിയും നിയമവാഴ്ചയും ഉള്ളതുകൊണ്ട് മാത്രമാണ് നമുക്ക് നമ്പിനാരായണനെ പദ്മഭൂഷൺ നൽകി ആദരിക്കേണ്ടി വന്നത് .. അല്ലെങ്കിൽ ഒരു വെടിയുണ്ടയിൽ തീരുമായിരുന്നു ഇദ്ദേഹവും’ അഡ്വ. ശ്രീജിത്ത് പെരുമന

‘കോടതിയും നിയമവാഴ്ചയും ഉള്ളതുകൊണ്ട് മാത്രമാണ് നമുക്ക് നമ്പിനാരായണനെ പദ്മഭൂഷൺ നൽകി ആദരിക്കേണ്ടി വന്നത് .. അല്ലെങ്കിൽ ഒരു വെടിയുണ്ടയിൽ തീരുമായിരുന്നു ഇദ്ദേഹവും’ അഡ്വ. ശ്രീജിത്ത് പെരുമന

 

സ്വന്തം ലേഖകൻ

ഹൈദരാബാദിൽ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ
പോലീസ് നടപടിയെ വിമർഷിച്ച്് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. വെടിയുണ്ട പോലീസ് സജ്ജൻകുമാർ പുതിയ നന്മ മാരമായി പ്രഖ്യാപിക്കപ്പെടട്ടെ, ആഘോഷങ്ങളൊക്കെ നടക്കട്ടെയെന്ന് പറയുന്ന ശ്രീജിത്ത് പെരുമന

‘അയ്യോ സാറേ സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാൻ പോയതാ അവന്മാരെന്നെ പിടിച്ചു ലോക്കപ്പിലടച്ച് മൂത്രം കുടിപ്പിച്ചു അവസാനം എന്നെ പ്രതിയാക്കി ‘ എന്നും, ‘ നിരപരാധിയായ എനിക്കെതിരെ കള്ളക്കേസ് നല്കിയെന്നുമൊക്കെ’ വിലപിച്ചുകൊണ്ടുവരും വരും വക്കീലുമാരെ കാണാൻ. അന്ന് മിത്രങ്ങളോട് പറഞ്ഞുതരാം നിയമവാഴ്ചയെ കുറിച്ചതും ആൾക്കൂട്ട നീതിയെക്കുറിച്ചും എന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈദരാബാദ് ഏറ്റുമുട്ടൽ’; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷന്റെ ഇൻവെസ്റ്റിഗേഷൻ ഡയറക്റ്റർ ജനറലും സംഘവും അന്വേഷണത്തിനായി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

അതേസമയം..
വെടിയുണ്ട പോലീസ് സജ്ജൻകുമാർ പുതിയ നന്മ മാരമായി പ്രഖ്യാപിക്കപ്പെടട്ടെ, ആഘോഷങ്ങളൊക്കെ നടക്കട്ടെ,

കാലമിനിയും ഉരുളും നമ്മളിവിലൊക്കെത്തന്നെ കാണും,
‘അയ്യോ സാറേ സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാൻ പോയതാ അവന്മാരെന്നെ പിടിച്ചു ലോക്കപ്പിലടച്ച് മൂത്രം കുടിപ്പിച്ചു അവസാനം എന്നെ പ്രതിയാക്കി ‘ എന്നും, ‘ നിരപരാധിയായ എനിക്കെതിരെ കള്ളക്കേസ് നല്കിയെന്നുമൊക്കെ’ വിലപിച്ചുകൊണ്ടുവരും വരും വക്കീലുമാരെ കാണാൻ. അന്ന് മിത്രങ്ങളോട് പറഞ്ഞുതരാം നിയമവാഴ്ചയെ കുറിച്ചതും ആൾക്കൂട്ട നീതിയെക്കുറിച്ചും ?

ആൾക്കൂട്ട സദാചാര ആൾക്കൂട്ടത്തിന്റെ നാട്ടിൽ അർദ്ധരാത്രി സൂര്യനുദിക്കാതിരിക്കില്ല.

കോടതിയും നിയമവാഴ്ചയും ഉള്ളതുകൊണ്ട് മാത്രമാണ് നമ്മുക്ക് നമ്പിനാരായണനെ പദ്മഭൂഷൺ നൽകി ആദരിക്കേണ്ടി വന്നത് ..അല്ലെങ്കിൽ ഒരു വെടിയുണ്ടയിൽ തീരുമായിരുന്നു ഇദ്ദേഹവും …

ഒപ്പം ഒരു കഥകൂടി ഓർമ്മപ്പെടുത്തട്ടെ, എഴുപതുകളുടെ ആരംഭത്തിൽ പൊലീസ് കൊല ചെയ്ത നക്‌സൽ നേതാവ് വർഗീസിനെ ഓർമ്മയുണ്ടോ, വയനാട്ടിലെ ആദിവാസികൾക്കിടയിൽ ജന്മിത്വത്തിനെതിരായി പ്രവർത്തിച്ചിരുന്ന വർഗീസിനെ പൊലീസ് പിടികൂടി കസ്റ്റഡിയിൽ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് 40 വർഷങ്ങൾക്ക് ശേഷമാണ് സ്ഥിരീകരിക്കപ്പെട്ടത്. അതിന്റെ പേരിൽ കൊലപാതകത്തിന് നേതൃത്വം നൽകിയ മുൻ പൊലീസ് ഓഫീസർ കെ ലക്ഷ്മണ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു.

ലക്ഷ്മണയ്ക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കുകയുമുണ്ടായി എന്ന കാര്യവും ഈ പോലീസിന്റെ രൂപത്തിലുള്ള ആൾക്കൂട്ട ആകർമ്മങ്ങൾക്ക് കയ്യടിക്കുന്നവർ മനസിലാക്കണം.