സുഹൃത്തുക്കളുടെ ഗെറ്റുഗദറിനിടെ അപകടം ; കൈനകരിയിൽ ഹൗസ് ബോട്ടിൽ നിന്നും വീണയാളെ കാണാനില്ല

Spread the love

ആലപ്പുഴ : കൈനകരിയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് ഒരാളെ കാണാതായി.ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.

കൈനകരി രാവണഭവ ബോട്ട് ജെട്ടിക്ക് സമീപം രാവിലെ 11 മണിയോടുകൂടിയാണ് പുന്നമടയിൽ നിന്നും പഴയ എസ് എസ് എൽ എസി ബാച്ചിലെ സുഹൃത്തുക്കൾ ഒത്തുകൂടിയത്.

ഹൗസ് ബോട്ട് യാത്രക്കിടെ ഇതിൽ ഒരാൾ കായലിൽ വീഴുകയായിരുന്നു. ആലപ്പുഴ കോഴ കോഴിപ്പള്ളി കരളകം വാർഡിൽ തൈവീട്ടിൽ സന്തോഷ് (48) ആണ് ഹൗസ് ബോട്ടിൽ നിന്നും കായലിലേക്ക് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന സ്ഥലത്ത് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.