
പെര്‍പ്ലെക്‌സിറ്റിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പവേര്‍ഡ് ടൂളില്‍ ലഭ്യമായ ‘ഫിനാന്‍സ്’ ഫീച്ചറിലൂടെ ഇന്‍സൈഡര്‍ ട്രേഡിംഗും രാഷ്ട്രീയക്കാരുടെ ആസ്തികളും നിരീക്ഷിക്കുന്നതിനുള്ള ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് വെളിപ്പെടുത്തല്‍. ഈ സംവിധാനം ഉടന്‍ വരുമെന്നാണ് പെര്‍പ്ലെക്‌സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസിന്റെ പ്രഖ്യാപനം.
ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ ആസ്തി വിവരങ്ങള്‍ ഇനി നിര്‍മിതബുദ്ധി കണ്ടെത്തി ജനങ്ങളുടെ മുന്നിലെത്തിച്ചേക്കും. രാഷ്ട്രീയക്കാര്‍ നടത്തുന്ന ഓഹരി ഇടപാടുകളടക്കം ഉടന്‍ തന്നെ ഉപയോക്താക്കള്‍ക്ക് കാണാനും ട്രാക്ക് ചെയ്യാനും കഴിയുമെന്നാണ് കമ്പനിയുടെ സിഇഒ അറിയിച്ചത്.
‘ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന ഓഹരി ഇടപാടുകളടക്കം എങ്ങനെ ട്രാക്ക് ചെയ്യാം? തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ തങ്ങളുടെ ഓഹരി ആസ്തികള്‍ പരസ്യമാക്കാറുണ്ടെന്ന് അറിയാം. പക്ഷേ മറ്റുസമയങ്ങളില്‍ അതെങ്ങനെ കണ്ടെത്തും?’ ഇതാണ് സാമൂഹ്യമാധ്യമമായ എക്സിൽ ഒരു ഉപയോക്താവുന്നയിച്ച ചോദ്യം. ഇതിന് ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ ആസ്തി വിവരങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അറിയാന്‍ കഴിയുമെന്ന് അരവിന്ദ് ശ്രീനിവാസ് മറുപടി നല്‍കി. ആസ്തി വിവരങ്ങള്‍ തത്സമയം ട്രാക്ക് ചെയ്യുന്ന ഫീച്ചര്‍ വരുന്നുവെന്ന പ്രഖ്യാപനത്തെ എക്സിലെ ഉപയോക്താക്കള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ സാധാരണയായി സ്വന്തം പേരില്‍ നിക്ഷേപം നടത്താറില്ല, മറിച്ച് അവരുടെ പങ്കാളിയുടെയും മക്കളുടെയും പേരിലാണ് നിക്ഷേപിക്കാറുള്ളത്’ ഒരു ഉപയോക്താവ് ആരോപിച്ചു. ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ ഓഹരികള്‍ കൈവശം വെക്കുന്നത് ഒരു നല്ല കാര്യമാണ്; അതിനര്‍ഥം അവര്‍ നേരായ മാര്‍ഗത്തിലാണ് എന്നാണ്. മറ്റൊരു ഉപയോക്താവ് എക്സില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കാരുടെ പബ്ലിക് സ്റ്റോക്ക് ഹോള്‍ഡിങ്ങുകള്‍ ഇപ്പോള്‍ പെര്‍പ്ലെക്‌സിറ്റി ഫിനാന്‍സില്‍ ലഭ്യമാണെന്ന് അരവിന്ദ് ശ്രീനിവാസ് വെള്ളിയാഴ്ച ലിങ്ക്ഡ്ഇന്നില്‍ വ്യക്തമാക്കിയിരുന്നു.



