play-sharp-fill
നാട്ടുകാർക്കും വ്യാപാരികൾക്കും ശല്യമായി മാറിയ മാനസികരോഗിയെ മുണ്ടക്കയം പൊലീസ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലാക്കി; ആശുപത്രിയിൽ എത്തിച്ച ശേഷം പൊലീസ് നൂറ്റി അൻപതിലധികം കിലോമീറ്ററുകൾ യാത്ര ചെയ്ത് മുണ്ടക്കയത്ത് എത്തി മണിക്കൂറുകൾക്കകം  മാനസിക രോഗിയും മുണ്ടക്കയത്ത് തിരികെയെത്തി; പേരൂർക്കട മാനസിക ചികിൽസാകേന്ദ്രത്തിൻ്റെ പ്രവർത്തനം കുത്തഴിത്തത്; ആരോഗ്യമന്ത്രിയുടെ മൂക്കിന് താഴെ നടക്കുന്ന തോന്ന്യവാസം വീണാ ജോർജ്ജ് അറിയുന്നുണ്ടോ…?

സ്വന്തം ലേഖകൻ

മുണ്ടക്കയം: നാട്ടുകാർക്കും വ്യാപാരികൾക്കും ശല്യമായി മാറിയ മാനസിക രോഗിയെ മുണ്ടക്കയം പൊലീസ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. ആശുപത്രിയിൽ എത്തിച്ച ശേഷം പൊലീസ് നൂറ്റി അൻപതിലധികം കിലോമീറ്ററുകൾ യാത്ര ചെയ്ത് മുണ്ടക്കയത്ത് എത്തി മണിക്കൂറുകൾക്കകം മാനസിക രോഗിയും മുണ്ടക്കയത്ത് തിരികെ എത്തി.

മുണ്ടക്കയം ബസ് സ്റ്റാൻഡിലും പരിസരത്തും യാത്രക്കാർക്കും നാട്ടുകാർക്കും വ്യാപാരികൾക്കും ശല്യമായി തീർന്ന മാനസിക രോഗിയായ യുവാവിനെ
യാത്രക്കാരുടെയും നാട്ടുകാരുടെയും വ്യാപാരികളുടെയും നിരന്തരമായ പരാതിയെ തുടർന്നാണ് ഗതികെട്ട് പൊലീസ് പിടികൂടി മുണ്ടക്കയത്ത് നിന്നും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്. രോഗിയെ വേണ്ടത്ര പരിചരണം നൽകി ശുശ്രൂഷിക്കാതെ മാനസികാരോഗ്യ കേന്ദ്രത്തിലെ അധികൃതർ തുറന്നു വിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നാണ് മണിക്കൂറുകൾക്കുള്ളിൽ രോഗി മുണ്ടക്കയത്ത് തിരികെ എത്തി നാട്ടുകാരെയും യാത്രക്കാരെയും വീണ്ടും ശല്യം ചെയ്ത് തുടങ്ങിയത്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടയ്ക്ക് നിരവധി അന്തേവാസികളാണ് ചാടി പോയത്.

ഇവിടെ കൃത്യമായ സുരക്ഷാ സംവിധാനങ്ങളോ അന്തേവാസികൾക്ക് ശരിയായ പരിചരണമോ ലഭിക്കുന്നില്ലന്ന് വ്യാപക പരാതിയാണ്.

സർക്കാരിൻ്റെ മാനസികാരോഗ്യ കേന്ദ്രമാണെന്ന് പറയുന്നുണ്ടെങ്കിലും രോഗികളെ പരിചരിക്കാനുള്ള സംവിധാനങ്ങളൊന്നും ഇവിടെയില്ല. ഇത്തരത്തിൽ പൊലീസോ, സന്നദ്ധപ്രവർത്തകരോ രോഗികളെ ഇവിടെയെത്തിച്ച് മടങ്ങിയാൽ ഉടൻ തന്നെ രോഗികളെ തുറന്നു വിടുകയാണ് അധികൃതർ ചെയ്യുന്നത്. ഇത്തരത്തിൽ ഗുരുതരമായ വീഴ്ച്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് ഈ തോന്ന്യവാസങ്ങളൊക്കെ നടക്കുന്നത്