പ്രേംനസീർ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു…

പ്രേംനസീർ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു…

സ്വന്തംലേഖകൻ

കോട്ടയം : പ്രേംനസീർ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രേംനസീർ സുഹൃത് സമിതി പ്രഥമ പ്രേംനസീർ ചലച്ചിത്ര പുരസ്‌കാരങ്ങൾ 2018 പ്രഖ്യാപിച്ചു. പുരസ്‌കാരങ്ങൾ ഏപ്രിൽ അവസാനം തിരുവനന്തപുരത്തു വെച്ച് വിതരണം ചെയ്യും.

പുരസ്‌കാരങ്ങൾ ഇങ്ങനെ..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച ചിത്രം : ഒരു കുപ്രസിദ്ധ പയ്യൻ (നിർമ്മാതാക്കൾ – ടി.എസ്‌ ഉദയൻ, എ.എസ് മനോജ്).
മികച്ച ജനപ്രിയ ചിത്രം : കായംകുളം കൊച്ചുണ്ണി ( നിർമ്മാതാവ് – ഗോകുലം ഗോപാലൻ ).
മികച്ച പാരിസ്ഥിതിക ചിത്രം : നല്ല വിശേഷം
(നിർമ്മാണം,സംവിധാനം – അജിതൻ )
മികച്ച സംവിധായകൻ : മധുപാൽ (ഒരു കുപ്രസിദ്ധ പയ്യൻ ).
മികച്ച നവാഗത സംവിധായകൻ : സക്കറിയ മുഹമ്മദ് (ചിത്രം സുഡാനി ഫ്രം നൈജീരിയ ).
മികച്ച നടൻ : ശെന്തിൽ രാജാമണി (ചിത്രം – ചാലക്കുടിക്കാരൻ ചങ്ങാതി ).
മികച്ചനടി : ഇനിയ ( ചിത്രം – പരോൾ).
മികച്ച സഹനടൻ : ബാലാജി ശർമ്മ (ചിത്രം – ടെലിസ്കോപ്പ് ).
മികച്ച സഹനടി : സോണിയ മൽഹാർ (ചിത്രം – നീരവം ).
മികച്ച പുതുമുഖനായകൻ : ശ്രീജി ഗോപിനാഥൻ (ചിത്രം : നല്ല വിശേഷം ).
മികച്ച പുതുമുഖനായിക : ഓഡ്രിമിറിയം (ചിത്രം : ഓർമ്മ ).
മികച്ച ഗാന രചയിതാവ് : പ്രഭാ വർമ്മ (ഗാനം : എന്നൊരുവൻ മുടിയഴിച്ചിങ്ങാടണ് ,ചിത്രം – ഓടിയൻ ).
മികച്ച സംഗീത സംവിധായകൻ : എം.ജയചന്ദ്രൻ (ഒടിയൻ ).
മികച്ച ഗായകൻ : സുദീപ് കുമാർ (ഗാനം – കൊണ്ടോരാം കോണ്ടോരാം (ചിത്രം : ഒടിയൻ ).
മികച്ച ഗായിക : സൂര്യ ഗായത്രി (ഗാനം – ഞാനൊരു തൈ തരാം ,ചിത്രം : ഓർമ്മ ).
മികച്ച ഛായാഗ്രാഹകൻ : സുജിത് വാസുദേവ് (ചിത്രം ആട്ടോർഷ).
മികച്ച തിരക്കഥാകൃത് : അജിത് പൂജപ്പുര (ചിത്രം : പരോൾ ).
മികച്ച കഥാകൃത് : സുരേഷ് തിരുവല്ല (ചിത്രം – ഓർമ്മ ).
മികച്ച പി.ആർ.ഒ : അജയ് തുണ്ടത്തിൽ (വിവിധ ചിത്രങ്ങൾ ).

സ്പെഷ്യൽ അവാർഡുകൾ..

പ്രേംനസീർ ചലച്ചിത്ര പ്രതിഭ : പ്രേംകുമാർ
പ്രേംനസീർ സംഗീത ശ്രഷ്ഠ പുരസ്‌കാരം : പന്തളം ബാലൻ.
മികച്ച ഹ്രസ്വ ചിത്രം : ‘നൂപുരം ‘ (സംവിധാനം, നായകൻ – ഡോ.അഖിൽ എസ്.എസ് ).
മികച്ച ഡോക്യുമെന്ററി ചിത്രം : “ഓഖി “കടൽ കാറ്റെടുത്തപ്പോൾ (നിർമ്മാണം – സിക്സ്റ്റസ് പോൾസൺ)