ജൈവവൈവിധ്യ സർവ്വേ;പെരിയാർ കടുവസംരക്ഷണ കേന്ദ്രത്തിൽ 12 പുതിയ ജീവികളെ കൂടി കണ്ടെത്തി; 8 ചിത്ര ശലഭങ്ങൾ, 2 പക്ഷികൾ, 2 തുമ്പികൾ എന്നിവ ഉൾപ്പെടെയാണ് കണ്ടെത്തിയത്

Spread the love

കുമളി: പെരിയാർ കടുവസംരക്ഷണ കേന്ദ്രത്തിൽ നടന്ന വാർഷിക സമഗ്ര ജന്തുജാല വിവരശേഖരണത്തിൽ കൂടുതലായി രേഖപ്പെടുത്തിയത് 8 ചിത്ര ശലഭങ്ങൾ, 2 പക്ഷികൾ, 2 തുമ്പികൾ എന്നിവ ഉൾപ്പെടെ 12 പുതിയ ജീവികൾ. 207 ചിത്ര ശലഭങ്ങളെയാണ് ആകെ കണ്ടെത്തിയത്.

71 തുമ്പിവർഗങ്ങൾ രേഖപ്പെടുത്തി. കേരളത്തിന്റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ ഉൾപ്പെടെ ഒട്ടേറെ പക്ഷികളും രേഖപ്പെടുത്തി. 40ൽ അധികം ഉറുമ്പുകൾ, 15 ഉരഗവർഗങ്ങൾ, ആറ് തരം ചീവീടുകൾ, കടുവ, പുലി, കാട്ടുപട്ടി, കാട്ടു പോത്ത്, ആന എന്നിവ ഉൾപ്പെടെയുള്ള വലിയ സസ്തനികളും ബ്രൗൺ മാംഗൂസ്, സ്ട്രൈപ്ഡ് നെക്ക്‌ഡ് മാംഗൂസ്, സ്മോൾ ഇന്ത്യൻ സിവറ്റ്, നീർനായ, ഇന്ത്യൻ പന്നിപ്പൂച്ച എന്നിവയെയും സർവേ സംഘത്തിന് കാണാൻ കഴിഞ്ഞു.

കഴിഞ്ഞ 11 മുതൽ 14 മുതൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രവും കേരള വനം വകുപ്പും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും സംയുക്തമായി, തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുടെ (ടിഎൻഎച്ച്എസ്) സഹകരണത്തോടെയാണ് സമഗ്ര ജന്തുജാല വിവര ശേഖരണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയുടെ ഉൽഘാടനം അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ നിർവഹിച്ചു. സർവെയ്‌ക്കു പെരിയാർ കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ, പ്രമോദ് പി. പി. ഐ.എഫ്.എസ്, പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി യു സാജു ഐ.എഫ്.എസ് , പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ,സന്ദീപ് എസ്, ടെക്നിക്കൽ അസിസ്റ്റന്റ്- ഫീൽഡ് ഡയറക്ടർ ഓഫീസ് സഞ്ചയൻ എം പി, ഡെപ്യൂട്ടി ഡയറക്ടർ വൈൽഡ്ലൈഫ് എഡ്യൂക്കേഷൻ റെനി ആർ പിള്ളൈ എന്നിവർ എല്ലാ പിന്തുണയും നൽകി.

സർവേയുടെ സമാപന സമ്മേളനത്തിൽ പെരിയാർ ഫീൽഡ് ഡയറക്ടർ പി.പി.പ്രമോദ്, ഡപ്യൂട്ടി ഡയറക്ടർ പി.യു.സാജു, അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ആർ.ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

പുതിയ ശലഭങ്ങൾ: സഹ്യാദ്രി ഗ്രാസ് യെലോ (വെമ്പടാ പാപ്പാത്തി), പ്ലെയിൻ ഓറഞ്ച്-ടിപ്പ് ( മഞ്ഞത്തുഞ്ചൻ), സഹ്യാദ്രി യെലോ ജാക്ക് സെയ്‌ലർ (മഞ്ഞപൊന്തച്ചുറ്റൻ), ലങ്കൻ പ്ലം ജൂഡി (സിലോൺ ആട്ടക്കാരൻ), പ്ലെയിൻ ബാൻഡഡ് ഓൾ (കാട്ടുവരയൻ ആര), മോണ്ടെനെ ഹെഡ്ജ് ഹോപ്പർ, സഹ്യാദ്രി സ്മോൾ പാം ബോബ്, ഇന്ത്യൻ ഡാർട്ട് പുതിയ തുമ്പികൾ: സാഹ്യാദ്രി ടോറന്റ്-ഹോക്ക്, കൂർഗ് ടോറന്റ്-ഹോക്ക് ‌
പുതിയ പക്ഷികൾ: ബ്ലാക്ക് ബേർഡ്, വൈറ്റ്-ത്രോട്ടഡ് ഗ്രൗണ്ട് ത്രഷ് എന്നീ രണ്ട് ഉപവർഗങ്ങൾ.

ഇത്തരം സർവെകൾ നമ്മുടെ കാടുകളിലെ മറഞ്ഞു കിടക്കുന്ന ജൈവവൈവിധ്യം കണ്ടെത്തുന്നതിനും രേഖപ്പെടുത്തുന്നതിനും അത്യന്താപേക്ഷിതമാണ് എന്ന് ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ ഗവേഷകൻ ഡോ. കലേഷ് സദാശിവൻ പറഞ്ഞു.

പെരിയാറിൽ നിന്നുള്ള ഈ പുതിയ കണ്ടെത്തലുകൾ മറ്റു സംരക്ഷിത മേഖലകളിൽ ഇനിയും നിരവധി ജൈവവൈവിധ്യം കണ്ടെത്താനായി അവശേഷിക്കുന്നുവെന്ന കാര്യം തെളിയിക്കുന്നു.തുടർച്ചയായ നിരീക്ഷണങ്ങളും ഗവേഷണങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സർവേയുടെ ഏകോപനം പെരിയാർ ടൈഗർ കൺസേർവഷൻ ഫൌണ്ടേഷൻ ബയോളജിസ്റ്റ്മാരായ ആൽബി ജെ മാറ്റത്തിൽ, രമേശ് ബാബു, ജിഐ എസ് സ്പെഷ്യലിസ്റ് വീരമണി എസ്, നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ സേതു പാർവതി, റേഞ്ച് ഫോറസ്ററ് ഓഫീസർമാരായ സിബി കെ ഇ , അരുൺ കെ നായർ , വെജി പി വി , ശ്രി ബെന്നി ഡി , മുകേഷ് എം , ലിബിൻ ജോൺ, ശ്രി സൂരജ് ഭാസ്കർ, ശ്രീമതി പ്രിയ ടി ജോസഫ് എന്നിവർ ചേർന്ന് നടത്തി.