play-sharp-fill
പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷൻ ഫൗണ്ടേഷനില്‍ കോടികളുടെ തിരിമറി; പരാതിയെത്തുടര്‍ന്ന് പരിശോധിക്കാൻ നിര്‍ദേശം നല്‍കി മന്ത്രി

പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷൻ ഫൗണ്ടേഷനില്‍ കോടികളുടെ തിരിമറി; പരാതിയെത്തുടര്‍ന്ന് പരിശോധിക്കാൻ നിര്‍ദേശം നല്‍കി മന്ത്രി

തേക്കടി: വനംവകുപ്പിന് കീഴില്‍ തേക്കടിയിലുള്ള പെരിയാർ ടൈഗർ കണ്‍സർവേഷൻ ഫൗണ്ടേഷനില്‍ കോടികളുടെ തിരിമറി നടന്നെന്നുള്ള പരാതിയില്‍ പരിശോധന.

ഫൗണ്ടേഷനില്‍ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നെന്നുള്ള പരാതിയില്‍ വനം വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ധനകാര്യ വകുപ്പില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ പരിശോധന നടത്തുന്നത്.

2004 ലാണ് പെരിയാർ കടുവ സങ്കേതത്തില്‍ പെരിയാർ ടൈഗർ കണ്‍സർവേഷൻ ഫൗണ്ടേഷൻ രൂപീകരിച്ചത്. കടുവ സങ്കേതത്തിൻറെ സംരക്ഷണ പ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാനായിരുന്നു ഇത് രൂപീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്‌ട് പ്രകാരമാണ് പ്രവർത്തനം. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്നും ഈടാക്കുന്ന സർചാർ‍ജ്, വിവിധ ഏജൻസികളില്‍ നിന്നും ലഭിക്കുന്ന പണം എന്നിവയൊക്കെ ഫൗണ്ടേഷനിലാണെത്തുന്നത്.