പെരിയാറിൽ കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടെ 17-കാരനെ കാണാനില്ല; തിരച്ചിൽ മൂന്നാംദിവസവും തുടരും

Spread the love

എറണാകുളം: പെരിയാറില്‍ കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിക്കായി നടത്തിയ തിരച്ചില്‍ രണ്ടാംദിവസവും ഫലംകണ്ടില്ല. സൗത്ത് ചിറ്റൂര്‍ വിന്നേഴ്സ് റോഡില്‍ തുണ്ടത്തിപ്പറമ്പില്‍ ഗിരീഷിന്റെ മകന്‍ ശ്രീഹരി (17)യെ ആണ് പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്.

video
play-sharp-fill

ശനിയാഴ്ച വൈകീട്ടാണ് കൂട്ടുകാരനൊപ്പം ശ്രീഹരി പുഴയിലിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നെന്ന് കൂട്ടുകാരന്‍ പോലീസിന് മൊഴിനല്‍കി.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഏറെ വൈകിയും ഫയര്‍ഫോഴ്സും സ്‌കൂബ ടീമും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീഹരിക്കായുള്ള തിരച്ചില്‍ തിങ്കളാഴ്ചയും തുടരുമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. പനമ്പിള്ളി നഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്.