പെരിയാറിലെ മത്സ്യക്കുരുതി: 13.5 കോടി നഷ്ട്ടം, മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് മന്ത്രി സജി ചെറിയാൻ

Spread the love

പെരിയാറില്‍ ഉണ്ടായ മല്‍സ്യക്കുരുതി ബാധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സജി ചെറിയാൻ.

പാതാളം റഗുലേറ്ററി തുറന്നു വിട്ടപ്പോള്‍ ഓക്സിജൻ കുറഞ്ഞു എന്നും രാസമാലിന്യം വർദ്ധിച്ചു എന്നും സൂചനകള്‍ വരുന്നുണ്ട്. എന്നാല്‍ അത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. രാസമാലിന്യം കാരണം മാത്രമാണ് മത്സ്യങ്ങള്‍ ചത്തത് എന്ന് പറയാൻ കഴിയില്ല. മൂന്ന് വകുപ്പുകള്‍ ഒന്നിച്ച്‌ അത് പരിശോധിക്കും.

ഇത് എങ്ങനെ സംഭവിച്ചു എന്ന് വിശദമായ പരിശോധന വേണം. എന്നാല്‍ മാത്രമേ ആരാണ് യഥാർത്ഥ കുറ്റക്കാരൻ എന്ന് കണ്ടെത്താൻ കഴിയൂ. അത് കണ്ടെത്തിയാല്‍ മാത്രമേ ശാശ്വതമായ പരിഹാരം ഇതിനുണ്ടാകൂ. ഫിഷറീസ് വകുപ്പ് നഷ്ടത്തിൻ്റെ കൃത്യമായ കണക്ക് എടുത്തിട്ടുണ്ട്. 13.5 കോടി നഷ്ടം ആകെ ഉണ്ടായി. ഇത് നികത്താൻ വേണ്ടത് സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group