
രാജാക്കാട് : ഇടുക്കി പൂപ്പാറ പെരിയകനാലിൽ ഹിറ്റാച്ചി, കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
ഹിറ്റാച്ചി ഡ്രൈവറും, തമിഴ്നാട് സ്വദേശിയുമായ അന്തോണിയാണ് മരിച്ചത്.തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഇന്നലെ ഉച്ചക്ക് ശേഷം ഹിറ്റാച്ചി കയറ്റി വന്ന ലോറി പെരിയകനാലിലെ വളവിൽ വെച്ച് ബ്രേക്ക് നഷ്ട്ടപ്പെടുകയും പാതയോരത്തെ വഴിയോര കടകൾ തകർത്ത് ലോറിയും ഹിറ്റാച്ചിയും താഴേക്ക് പതിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ പരിക്കേറ്റ കച്ചവടക്കാർ ചികിത്സയിൽ കഴിയുകയാണ്.



