പെരിയ ഇരട്ടക്കൊലപാതകം; സിപിഎം നേതാക്കളുടെ മൊഴിയെടുത്തു
സ്വന്തംലേഖകൻ
കോട്ടയം : കാസർഗോഡ് പെരിയ ഇരട്ടകൊലപാതകത്തിൽ സിപിഎം നേതാക്കളുടെ മൊഴി എടുത്തു. ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെയും മൊഴി എടുത്തു. മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമൻ, സിപിഎം നേതാക്കളായ വി.പി.പി മുസ്തഫ, മണികണ്ഠൻ എന്നിവരുടെയും മൊഴിയെടുത്തു.
കൊലപാതകത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടിതിയുടെ പരിഗണനയിലാണ്.
കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ, അമ്മ ബാലാമണി, ശരത് ലാലിന്റെ അച്ഛൻ സത്യ നാരായണൻ, അമ്മ ലളിത എന്നിവരാണ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകിയത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.
Third Eye News Live
0