video
play-sharp-fill

Friday, May 23, 2025
Homeflashപെരിയ ഇരട്ടക്കൊലക്കേസ് ; മുഖ്യപ്രതി ഉൾപ്പെടുള്ളവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പെരിയ ഇരട്ടക്കൊലക്കേസ് ; മുഖ്യപ്രതി ഉൾപ്പെടുള്ളവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ നൽകിയിരുന്ന പത്തുപേരുടെ ഹർജിയാണ് കോടതി തള്ളിയത്. മുഖ്യപ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. പ്രതികളിൽ മൂന്നുപേർ നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പിൻവലിച്ചത് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

പ്രതികൾക്ക് ജാമ്യം നൽകുന്നത് പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. നിലവിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഫെബ്രുവരി 17 നാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികൾ എല്ലാവരും സിപിഎം പ്രവർത്തകരോ നേതാക്കളോ ആണ്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ 14 പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്.

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷണിക്കണമെന്ന മാതാപിതാക്കളുടെ അപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചിരുന്നു. എന്നാൽ, കേസിൽ പൊലീസ് തയാറാക്കിയ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐ അന്വേഷിക്കണമെന്ന കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments