
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ രാജിവച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവച്ചിട്ടുണ്ട്. കേസിലെ 14-ാം പ്രതിയായ ഇദ്ദേഹത്തെ കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനാല്‍ ജയിലില്‍ പോകേണ്ടി വന്നില്ല.
എന്നാല്‍, കൊലക്കേസില്‍ പ്രതിയായ മണികണ്ഠനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഈ മാസം 26നാണ് കേസിലെ അന്തിമ വിചാരണ നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2019 ഫെബ്രുവരി 17നാണ് കാസര്‍കോട് കല്ലോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കേസില്‍ കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികളെ ഇരട്ടജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്.