
സ്വന്തം ലേഖകൻ
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ യുവാക്കളുടെ ഇരട്ടക്കൊലപാതക കേസിൽ വിചാരണ ഇന്ന്. സിബിഐ അന്വേഷണം നടത്തിയ കേസിലാണ് എറണാകുളം സിബിഐ കോടതിയിൽ വിചാരണ ആരംഭിക്കുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ആണ് വിചാരണ. കേസില്‍ സിപിഐഎം നേതാക്കളും മുൻ എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമടക്കം 24 പ്രതികളാണുള്ളത്. 270 പേർ വിചാരണയ്ക്കുള്ള സാക്ഷ്യപെട്ടികയിൽ ഉണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2019 ഫെബ്രുവരി 17ന് രാത്രി 7.35 ഓടെയാണ് ഇരട്ട കൊലപാതകം നടന്നത്.ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണമാവശ്യപ്പട്ട് രക്തസാക്ഷികളുടെ മാതാപിതാക്കൾ ഹൈക്കോടതിയേയും, സുപ്രിംകോടതിയേയും സമീപിച്ചു.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ആദ്യം ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർക്കുകയും.
11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റു മൂന്നു പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യത്തിലിറങ്ങി. സിബിഐ 10 പേരെകൂടി പ്രതിചേർക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യൂകയും ചെയ്തു. 11 പ്രതികൾ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലും അഞ്ച് പ്രതികൾ എറണാകുളം കാക്കനാട് ജയിലിലുമാണ്. നാല് വർഷത്തോളമായി 11 പ്രതികൾ ജയിലിലാണ്.