video
play-sharp-fill
വനിതാ കോളജിൽ ആർത്തവ പരിശോധന നടത്തിയ സംഭവം : പ്രിൻസിപ്പളടക്കം നാല് പേർ അറസ്റ്റിൽ

വനിതാ കോളജിൽ ആർത്തവ പരിശോധന നടത്തിയ സംഭവം : പ്രിൻസിപ്പളടക്കം നാല് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാന മന്ത്രിയുടെ സ്വന്തം നാട്ടിലെ വനിതാ കോളജിൽ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പളടക്കം നാല് പേർ പൊലീസ് കസ്റ്റഡിയിൽ കോളജ് പ്രിൻസിപ്പൽ, ഹോസ്റ്റൽ സൂപ്പർവൈസർ, കോർഡിനേറ്റർ, പ്യൂൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവുമായി ബന്ധപ്പെട്ട് നാലുപേരെയും രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ നാല് പേരെയും സസ്‌പെൻഡ് ചെയ്തിരുന്നു. പ്രിൻസിപ്പൽ റിത്ത റാനിംഗ ഹോസ്റ്റൽ റെക്ടർ രാമിലാ ബെൻ, കോളേജ് പ്യൂണ്ഡ നൈന എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രിയുടെ സ്വന്തം നാടായ ഗുജറാത്തിലെ സഹജാനന്ദ് വനിതാ കോളേജിലാണ് ആർത്തവ പരിശോധന നടന്നത്. പെൺകുട്ടികളുടെയാണ് അടിവസ്ത്രം അഴിച്ച് പരിശോധിച്ചത്. ആർത്തവസമയത്ത് അടുക്കളയിലും സമീപത്തെ ക്ഷേത്രത്തിലും കയറി എന്നാരോപിച്ചായിരുന്നു ആർത്തവ പരിശോധന നടത്തിയത്.ആർത്തവ സമയത്തല്ലെന്ന് ഉറപ്പുവരുത്താൻ പെൺകുട്ടികളെ വരിയായി ഹോസ്റ്റൽ ശുചിമുറിയിലേക്ക് നടത്തിയശേഷം അടിവസ്ത്രം അഴിച്ചു പരിശോധിച്ചു. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധനയെന്നും വിദ്യാർത്ഥിനികൾ പറഞ്ഞിരുന്നു.