video
play-sharp-fill

“ഞാന്‍ പിരീയഡ്സായി കിടക്കുന്നത് നാട്ടുകാര്‍ മാെത്തമറിയുമെന്ന്  അനശ്വര രാജന്‍; പീരീഡ്സില്‍ വീട്ടില്‍ ചടച്ചിരുന്നാല്‍ പിന്നെയും വേദന വരുമെന്ന് മമിത; മനസ് തുറന്ന് താരങ്ങൾ

“ഞാന്‍ പിരീയഡ്സായി കിടക്കുന്നത് നാട്ടുകാര്‍ മാെത്തമറിയുമെന്ന് അനശ്വര രാജന്‍; പീരീഡ്സില്‍ വീട്ടില്‍ ചടച്ചിരുന്നാല്‍ പിന്നെയും വേദന വരുമെന്ന് മമിത; മനസ് തുറന്ന് താരങ്ങൾ

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഒരുദിവസം ആണ്‍കുട്ടിയായി മാറിയാല്‍ എന്താണ് ഗുണം. ആര്‍ത്തവ വേദന അറിയേണ്ടല്ലോ എന്നാണ് മലയാളത്തിലെ യുവ നടിമാരായ അനശ്വര രാജനും മമിത ബൈജുവും വ്യക്തമാക്കുന്നത്.

മൈല്‍ സ്റ്റോണ്‍ മേക്കേര്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ ആര്‍ത്തവകാല ബുദ്ധിമുട്ടുകളെ കുറിച്ച്‌ മനസ് തുറക്കുന്നത്. പീരീഡ്സില്‍ വീട്ടില്‍ ചടച്ചിരുന്നാല്‍ പിന്നെയും വേദന വരുമെന്ന് മമിത പറയുമ്പോള്‍, താന്‍ പിരീയഡ്സായി കിടക്കുന്നത് നാട്ടുകാര്‍ മാെത്തമറിയുമെന്നാണ് അനശ്വര വെളിപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ദിവസം ആണ്‍കുട്ടിയായി മാറിയാലുള്ള ഗുണത്തെ പറ്റി മനസ് തുറക്കുകയായിരുന്നു ഇരുവരും. ആര്‍ത്തവ വേദന അറിയേണ്ട എന്നതാണ് ഒരു ഗുണമെന്ന് മമിത പറഞ്ഞു.

‘എനിക്ക് ആകെപ്പാടെ തോന്നിയത് പീരിയഡ്സിന്റെ വേദന അറിയേണ്ടെന്നതാണ്. പീരിയഡ്സായി വീട്ടില്‍ ചടച്ചിരിക്കുമ്പോള്‍ പിന്നെയും പെയ്ന്‍ വരും. ഒന്ന് പുറത്ത് പോയി വരുമ്പോള്‍ ആ ഒരു ഫേസങ്ങ് മാറിക്കിട്ടും,’ – മമിത പറഞ്ഞു.

മമിതയുടെ അഭിപ്രായത്തോട് യോജിച്ച അനശ്വര, ആര്‍ത്തവക്കാലത്ത് തനിക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുമെന്ന് തുറന്നു പറഞ്ഞു.