സ്വന്തം ലേഖകൻ
മലപ്പുറം: പെരിന്തല്‍മണ്ണയിൽ ഭാര്യയെയും മകളെയും ഗുഡ്സ് ഓട്ടോയില്‍ സ്ഫോടനം നടത്തി കൊലപ്പെടുത്തിയ മുഹമ്മദ് പോക്സോ കേസ് പ്രതിയെന്ന് പൊലീസ്. ആസൂത്രിതമായാണ് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.
കാസര്‍കോടാണ് മുഹമ്മദിനെതിരെ പോക്സോ കേസുള്ളത്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചെന്നും സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു. ഭാര്യയെയും കുട്ടികളെയും കൂട്ടത്തോടെ കൊല്ലാനാണ് ഇയാള്‍ പദ്ധതിയിട്ടത്. അതിനായി എല്ലാ സജ്ജീകരണങ്ങളുമുണ്ടായിരുന്നു. ഗുഡ്സ് ഓട്ടോയില്‍ സ്ഫോടക വസ്തുക്കളായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. പരിക്കേറ്റ മറ്റൊരു കുട്ടി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാണ്ടിക്കാട് പലയന്തോള്‍ മുഹമ്മദാണ് ഭാര്യ ജാസ്മിന്‍ മകള്‍ ഫസ എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. സാരമായി പരിക്കേറ്റ ഇവരുടെ രണ്ടാമത്തെ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാസ്മിനേയും രണ്ടുമക്കളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭര്‍ത്താവായ മുഹമ്മദ് തീ കൊളുത്തി കിണറ്റില്‍ ചാടിയെന്നാണ് നിഗമനം. ഭാര്യയുടെ തറവാട് വീട്ടിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പതിനൊന്നു വയസ്സുള്ള ഫസയും ജാസ്മിനും ഗുഡ്സ് ഓട്ടോയ്ക്ക് അകത്ത് കുടുങ്ങിയ നിലയിലായിരുന്നു.
കാസര്‍ഗോഡ് ആണ് മുഹമ്മദ് ജോലിചെയ്യുന്നതെന്നും ഇന്നുരാവിലെ ഇവിടെ എത്തിയ ഇയാള്‍ ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബര്‍ തോട്ടത്തിന് സമീപത്തേക്ക് ഫോണ്‍ ചെയ്തു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നാണ് വിവരം. ഇവിടെ വച്ച് മുഹമ്മദും ഭാര്യയും തമ്മില്‍ വാക്കേറ്റമായി. പിന്നാലെ ഭാര്യയേയും രണ്ടു മക്കളേയും വണ്ടിയില്‍ കേറ്റി ഇയാള്‍ലോക്ക് ചെയ്തു.
ഈ സമയത്ത് ജാസ്മിന്‍്റെ സഹോദരിമാര്‍ ബഹളം കേട്ട് സ്ഥലത്തേക്ക് എത്തി. മുഹമ്മദ് വാഹനത്തിന് തീകൊളുത്തിയ കണ്ട സഹോദരിമാരില്‍ ഒരാള്‍ രണ്ടു കുട്ടികളില്‍ ഒരാളെ വലിച്ചു പുറത്തേക്കിട്ടു. കത്തുന്ന വാഹനത്തില്‍ നിന്നും രക്ഷപ്പെടുത്തിയ അഞ്ചു വയസ്സുകാരി സാരമായി പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വാഹനം കത്തിക്കാന്‍ മുഹമ്മദ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് വിവരം. അഞ്ചും, പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇതു കൂടാതെ മറ്റൊരു പെണ്‍കുട്ടിയും ഈദമ്ബതികള്‍ക്ക് ഉണ്ടെങ്കിലും സംഭവസമയത്ത് ഈ കുട്ടി സ്ഥലത്തുണ്ടായിരുന്നില്ല. വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ വെള്ളമൊഴിച്ച് തീകെടുത്താന്‍ നോക്കിയെങ്കിലും പെട്ടെന്ന് വാഹനത്തില്‍ നിന്നും വീണ്ടും സ്ഫോടനം ഉണ്ടായി ഇതോടെ ആളുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം സാധിക്കാത്ത സ്ഥിതിയാണ്.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്സ്ഥലത്ത് എത്തിയാണ് തീയണച്ചത്. ഇതിനോടകം അരമണിക്കൂറോളം ജാസ്മിനും മകളും അടങ്ങിയ വാഹനം നിന്നു കത്തി. വാഹനം കത്തിച്ച ഉടനെ തന്നെ സ്വയം തീകൊളുത്തിയ മുഹമ്മദ് ഓടി അടുത്തുള്ള കിണറ്റിലേക്ക് ചാടി ആത്മഹത്യചെയ്തിരുന്നു.