video
play-sharp-fill

സാറേ ,എന്റെ പഴ്‌സ് നഷ്ടമായി …! എ.എസ്.പി പരാതിക്കാരിയായി: പൊലീസുകാർ മിടുമിടുക്കരായി

സാറേ ,എന്റെ പഴ്‌സ് നഷ്ടമായി …! എ.എസ്.പി പരാതിക്കാരിയായി: പൊലീസുകാർ മിടുമിടുക്കരായി

Spread the love

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ: പുതുതായി ചുമതലയേറ്റ എഎസ്പി ഹേമലത പൊലീസ് സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്താൻ എത്തിയത് പരാതിക്കാരിയുടെ വേഷത്തിൽ. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോൾ പഴ്‌സ് നഷ്ടപ്പെട്ടെന്ന പരാതിയുമായാണ് എ.എസ്.പി സ്റ്റേഷനിലെത്തിയത്.

മലയാളം അറിയാത്ത പരാതിക്കാരിയോടു സ്റ്റേഷനിലെ പിആർഒ ഷാജി ഇംഗ്ലീഷിലും മലയാളത്തിലുമായി കാര്യങ്ങൾ വിശദമായി ചോദിച്ചറിയുകയായിരുന്നു. പിന്നാലെ പരാതി എഴുതി തരാൻ ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി കിട്ടിയ ഉടൻ തന്നെ സ്റ്റേഷനിൽ നിന്നു കെഎസ്ആർടിസി ഓഫീസിലേക്ക് വിളിക്കുകയും പഴ്‌സ് വിവരമറിയിക്കുകയും ചെയ്തു. പരാതി എഴുതിനൽകി എഎസ്പി തിരിച്ചു പോയി.

സ്റ്റേഷനിലെ പൊലീസുകാർ പരാതിക്കാരോട് എങ്ങിനെയാണ് പെരുമാറുന്നതെന്നറിയാനാണ് വേഷംമാറി പോയതെന്നും സൗഹാർദപരമായും സഹായമനസോടും കൂടിയുമാണ് പോലീസുകാർ പെരുമാറിയതെന്നും എഎസ്പി പിന്നീട് ് പറഞ്ഞു.

പരാതിക്ക് താൻ രസീത് ആവശ്യപ്പെട്ടില്ലായിരുന്നു. എങ്കിലും അത് നൽകാൻ പിആർഒ തയാറാവുകയായിരുന്നു.

അതിന് പുറമെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാൽ രസീത് നിർബന്ധമായും വാങ്ങണമെന്ന് പൊലീസുകാർ തന്നെ ഉപദേശിച്ചതായും എഎസ്പി പറഞ്ഞു.

സ്റ്റേഷനിലെത്തിയപ്പോൾ തന്നെ സാനിറ്റൈസർ നൽകുകയും ഇരിക്കാൻ പറയുകയും ചെയ്തു. പൊലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാരോടുള്ള പൊലീസുകാരുടെ പെരുമാറ്റത്തെയും എഎസ്പി അഭിനന്ദിച്ചു.

Tags :