video
play-sharp-fill
പേരറിവാളനുള്‍പ്പെടെയുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഉടൻ തീരുമാനമാകും ; മകൻ ജയിൽ മോചിതനാകുന്നതും കാത്ത് അർപുതമ്മാൾ

പേരറിവാളനുള്‍പ്പെടെയുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഉടൻ തീരുമാനമാകും ; മകൻ ജയിൽ മോചിതനാകുന്നതും കാത്ത് അർപുതമ്മാൾ

സ്വന്തം ലേഖകൻ

ചെന്നൈ: പേരറിവാളനുള്‍പ്പെടെയുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമാകും. ഇത് സംബന്ധിച്ച നിർദേശം സുപ്രീം കോടതി ഗവര്‍ണര്‍ക്ക് നൽകി.

1991-ല്‍ ജയിലിലായതു മുതല്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്റെ പെരുമാറ്റം മികച്ചതായിരുന്നുവെന്ന് അഭിഭാഷകന്‍ കെ.ശിവകുമാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്റെ മകന്‍ ജയിലില്‍നിന്നു പുറത്തിറങ്ങുമെന്നു തന്നെയാണു ഉറച്ച വിശ്വാസമെന്ന് പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ പറയുന്നു.

ഇത്തവണ മോചനമുണ്ടാകുമെന്നും നീതി ഇനി വൈകിപ്പിക്കാനാകില്ലെന്നുമാണ് അഭിഭാഷകന്റെ പ്രതീക്ഷ.

ഇത്തവണ ശുഭ വാര്‍ത്തയുണ്ടാകുമെന്നു തന്നെയാണു വിശ്വാസമെന്നു പേരറിവാളന്റെ പിതാവ് ജ്ഞാനശേഖരന്‍ പറയുന്നു.

അര്‍പുതമ്മാള്‍ അനാരോഗ്യം കാരണം വീട്ടില്‍ വിശ്രമത്തിലാണ്. ജ്ഞാനശേഖരനെയും വര്‍ഷങ്ങളായി രോഗങ്ങള്‍ അലട്ടുന്നുണ്ട്.മകന്റെ മോചനത്തിനായി മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടം നടത്തിയിരുന്നു ഇവർ.

പ്രമേഹമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്കു ചികിത്സക്കായി രണ്ടു മാസത്തെ പരോള്‍ അവസാനിച്ച്‌ ഈയിടെയാണു പേരറിവാളന്‍ ജയിലിലേക്കു മടങ്ങിയത്. ജയിലിൽ എംഫില്‍ പഠനം പൂര്‍ത്തിയാക്കിയിരുന്നു.