
കോഴിക്കോട്: പേരാമ്പ്രയിൽ അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികൾ ഏറ്റുമുട്ടി. അടിപിടിക്കിടെ തൂമ്പ കൊണ്ട് മർദനമേറ്റ പേരാമ്പ്ര സ്വദേശി ബാബുവും മകളും ആശുപത്രിയിൽ ചികിത്സ തേടി.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും ബാബുവിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അയൽവാസിയായ ബാലകൃഷ്ണനും മകനുമാണ് തൂമ്പ കൊണ്ട് ആക്രമിച്ചതെന്നാണ് ബാബുവിന്റെ പരാതി.
അടിപിടിക്കിടെ ബാലകൃഷ്ണനും മകൻ ഷാമിലിനും പരിക്കേറ്റു. ഇരുവരും പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


