പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റ സംഭവം; രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

Spread the love

കോഴിക്കോട്: പേരാമ്പ്രയിൽ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റ സംഭവത്തിൽ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മുതുവണ്ണാച്ച വെള്ളപ്പാലന്‍കണ്ടി നിതിന്‍ ആനന്ദ്(38), മീത്തലെ പാറക്കലില്‍ പ്രജീഷ് കുമാര്‍(45) എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി പ്രവര്‍ത്തകനായ കുനീമ്മല്‍ ദിനേശന് വെട്ടേറ്റത്. രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴയില്‍ വച്ചാണ് ദിനേശന് നേരെ ആക്രമണമുണ്ടായത്.

ബൈക്കില്‍ വെളുത്തപറമ്പത്ത് നിന്നും മുതവണ്ണാച്ച റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ വച്ച് സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയ്ക്കും കൈക്കും വെട്ടേറ്റ ദിനേശനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.