രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; പേരാമ്പ്രയില്‍ ഇത്തവണ കൊട്ടിക്കലാശമില്ല; വാഹന പ്രചാരണ ജാഥകള്‍ മാത്രം; പോലീസിന്റെ അടിയന്തര ഇടപെടല്‍ ശക്തമായ രാഷ്ട്രീയ മത്സരവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത്

Spread the love

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിവസത്തിലെ കൊട്ടിക്കലാശം പേരാമ്പ്ര ടൗണില്‍ ഒഴിവാക്കി.

video
play-sharp-fill

മണ്ഡലത്തില്‍ നിലനില്‍ക്കുന്ന ശക്തമായ രാഷ്ട്രീയ മത്സരവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്താണ് പോലീസിന്റെ അടിയന്തര ഇടപെടല്‍. മുന്നണി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്താണ് പോലീസ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കൊട്ടിക്കലാശം വേണ്ടെന്നു വെക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏകകണ്ഠമായി തീരുമാനിച്ചു.
വാശിയേറിയ പോരാട്ടം നടക്കുന്ന പേരാമ്പ്രയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടയിലുണ്ടായ അനൗണ്‍സ്‌മെന്റ് വിവാദം പ്രവര്‍ത്തകര്‍ക്കിടയിലെ ചേരിതിരിവ് രൂക്ഷമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരസ്യപ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ച പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ടൗണില്‍ കേന്ദ്രീകരിച്ചാല്‍ അത് വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പോലീസിന്റെ നീക്കം.