
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ യുഡിഎഫ് പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി.
പോലീസിന്‍റെ ഭാഗത്ത് നിന്നാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആറോളം വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. സ്പോടക വസ്തുവിന്റെ തൊട്ടുമുൻപ് മുൻപ് ഗ്രനേഡ് എറിയുന്നു, അതിന്റെ പുക അന്തരീക്ഷത്തില്‍ നിറയുന്നു, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആകെ ബുദ്ധിമുട്ടുന്നു, അപ്പോഴാണ് സ്‌ഫോടക വസ്തു വരുന്നതും നിലത്തു വീണു പൊട്ടിയത് എന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പറഞ്ഞു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് 5 യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


