പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദം; നോട്ടീസ് ലഭിച്ചില്ലെന്ന് ടി.പി. രാമകൃഷ്ണൻ; സമാധാന അന്തരീക്ഷം തകർക്കുകയാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം

Spread the love

കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദത്തിൽ തനിക്ക് വരണാധികാരിയുടെ നോട്ടീസ് ലഭിച്ചില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ.

video
play-sharp-fill

പേരാമ്പ്രയിലെ സമാധാന അന്തരീക്ഷം തകർക്കുകയാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നവരുടെ ലക്ഷ്യമെന്നും രാമകൃഷ്ണൻ പറഞ്ഞു.പേരാമ്പ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പെൻഡ്രൈവ് തന്റെ കയ്യിലുണ്ട്. അത് ആർക്കും പരിശോധിക്കാം. പരാതിയിൽ അന്വേഷണം വരട്ടെയെന്നും അതിനുശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, അനൗൺസ്‌മെന്റ് വിവാദത്തിൽ കൂടുതൽ പ്രതികരിക്കാൻ തയ്യാറാകാത്ത ടി. പി. രാമകൃഷ്ണൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനാവുകയും ചെയ്തു.